ഒരു ചെരുപ്പ് എടുത്ത് ശില്‍പ്പ എന്റെ മുഖത്തേക്ക് എറിഞ്ഞു, അവളുടെ അടുത്ത് നില്‍ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു; വെളിപ്പെടുത്തി രാജ് കുന്ദ്ര

തന്റെ ജയില്‍ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന സിനിമ ‘യുടി 69’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് രാജ് കുന്ദ്ര. ജയിലില്‍ ആയതിന് ശേഷം മാസ്‌ക് വച്ച് പുതച്ചുമൂടിയിരിക്കുന്ന വസ്ത്രം ധരിച്ചാണ് കുന്ദ്ര പൊതുവിടങ്ങളില്‍ എത്താറുള്ളത്. ട്രെയ്‌ലര്‍ ലോഞ്ചില്‍ വച്ച് താരം തന്റെ മാസ്‌ക് അഴിച്ചുമാറ്റിയിരുന്നു.

ഈ വേദിയില്‍ വച്ച് രാജ് കുന്ദ്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ ചെയ്യാന്‍ ശില്‍പ്പ ഷെട്ടി പിന്തുണ നല്‍കിയോ എന്ന ചോദ്യത്തിന്, ഇങ്ങനൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ശില്‍പ്പ ചെരുപ്പ് എടുത്ത് തന്നെ എറിയുകയാണ് ആദ്യം ചെയ്തത് എന്നാണ് രാജ് കുന്ദ്ര പറയുന്നത്.

”അവളില്‍ നിന്നും കുറച്ച് മാറി നിന്നാണ് ഇങ്ങനൊരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞത്. അവളുടെ അടുത്ത് പോയി നിന്ന് പറയാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല. എന്റെ കൈയ്യില്‍ ഒരു തിരക്കഥ ഉണ്ടെന്നും അവളുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും ഞാന്‍ അവളോട് പറഞ്ഞു.”

”എന്നാല്‍ അവള്‍ ഒരു ചെരുപ്പെടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞു. എന്റെ ഈ ആശയം കുഴപ്പം പിടിച്ചതാണെന്ന് അവള്‍ക്ക് തോന്നി. ഒരുപക്ഷെ ഇങ്ങനൊരു സിനിമ നടക്കില്ലെന്ന് അവള്‍ക്ക് തോന്നിക്കാണും. സിനിമയെ കുറിച്ച് സംവിധായകന്‍ ഷാനവാസ് അലി പറഞ്ഞപ്പോഴാണ് അവള്‍ക്ക് ബോധ്യപ്പെട്ടത്.”

”സംവിധായകന്‍ സിനിമയെ കുറിച്ച് ചെറിയൊരു വിശദീകരണം നല്‍കി. അവള്‍ ഇതിനെ കുറിച്ച് മനസിലാക്കി. വളരെ മാനുഷികമായ ഒരു കഥയാണെന്ന് അവള്‍ക്ക് തോന്നി. അവള്‍ എന്നെ പിന്തുണച്ചു. ‘നീ അഭിനയിക്കുമോ?’ എന്ന് അവള്‍ എന്നോട് ചോദിച്ചു.”

”ജയിലില്‍ പോയി കുറച്ച് അഭിനയിക്കേണ്ടി വന്നതിനാല്‍ എനിക്ക് സിനിമയിലും അഭിനയിക്കാന്‍ പറ്റുമെന്ന് അവളോട് പറഞ്ഞു” എന്നാണ് രാജ് കുന്ദ്ര പറയുന്നത്. അതേസമയം, അശ്ലീലച്ചിത്ര നിര്‍മ്മാണക്കേസില്‍ 2021ല്‍ ആണ് രാജ് കുന്ദ്ര ജയിലിലാകുന്നത്. 63 ദിവസത്തിന് ശേഷമാണ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. ഈ സംഭവമാണ് സിനിമയുടെ പ്രമേയം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം