ബിസ്‌കറ്റ് മാത്രം കഴിച്ചാണ് ഞാന്‍ അവിടെ ജീവിച്ചത്, 250 കുറ്റവാളികള്‍ക്കൊപ്പമാണ് ഉറങ്ങിയത്..; തുറന്നു പറഞ്ഞ് രാജ് കുന്ദ്ര

‘യുടി 69’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് വിവാദ നിര്‍മ്മാതാവും വ്യവസായിയുമായ രാജ് കുന്ദ്ര. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ 63 ദിവസത്തോളം ആര്‍തര്‍ റോഡ് ജയിലില്‍ കിടന്ന തന്റെ ജീവിതമാണ് യുടി 69 എന്ന ചിത്രത്തിലൂടെ രാജ് കുന്ദ്ര പറയാന്‍ ഒരുങ്ങുന്നത്.

ജയിലില്‍ കിടന്നപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രാജ് കുന്ദ്ര ഇപ്പോള്‍. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാജ് കുന്ദ്ര സംസാരിച്ചത്. ജയിലിലെ സ്ഥലപരിമിതിയെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും സിനിമയുടെ ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ഇതിനെ കുറിച്ചാണ് കുന്ദ്ര ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്.

”ഇന്ന് നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഈ കുറ്റവാളികളെയെല്ലാം ഒന്നോ രണ്ടോ ജയിലുകളിലായി അടയ്ക്കും. 800 പേരെ പാര്‍പ്പിക്കേണ്ട ജയിലില്‍ 3000 പേരെ താമസിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഉണ്ടായിരുന്ന ബാരക്ക് 50 പേര്‍ക്ക് വേണ്ടിയായിരുന്നു. പക്ഷെ 250 പേരെയാണ് അവിടെ താമസിപ്പിച്ചത്.”

”രാത്രിയില്‍ എല്ലാവരും ഉറങ്ങാന്‍ കിടക്കുമ്പോള്‍ തറ കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബാത്ത്‌റൂമില്‍ എങ്ങാനും പോകണമെന്ന് തോന്നിയാല്‍ കിടക്കുന്ന ആളുകളെ ചവിട്ടികൊണ്ട് പോകേണ്ടി വരും. അവിടെ ആളുകള്‍ കുടുങ്ങി കിടക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്.”

”ട്രെയ്‌ലറില്‍ കാണിക്കുന്നത് പോലെയുള്ള റോട്ടിയും വെള്ളം പോലെയുള്ള കറിയുമാണ് അവിടെ ലഭിക്കുക. ഞാന്‍ ബിസ്‌കറ്റും വെള്ളവും കഴിച്ചാണ് അവിടെ അതിജീവിച്ചത്. അവിടെയുള്ള പ്രൊവിഷന്‍ സ്റ്റോറില്‍ നിന്നാണ് ബിസ്‌കറ്റ് വാങ്ങിയത്. രണ്ട് മാസം കൊണ്ട് 17 കിലോയാണ് ഞാന്‍ കുറഞ്ഞത്” എന്നാണ് രാജ് കുന്ദ്ര പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം