ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ലാല അമർനാദിന്റെ ജീവിതം സിനിമയാവുന്നു. രാജ്കുമാർ ഹിരാനിയുടെ ചിത്രത്തിൽ അമർനാദായി വേഷമിടുന്നത് രൺബീർ കപൂർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഹിരാനിയുടെ ആദ്യ ബയോപിക്ക് ചിത്രമായ ‘സഞ്ജു’വിലും രൺബീർ തന്നെയായിരുന്നു നായകൻ, എന്നാൽ അമർനാദിൽ ആദ്യം നായകനായി ഉദ്ദേശിച്ചിരുന്നത് ആമിർ ഖാനെ ആയിരുന്നെന്നും ഡേറ്റ് ഇല്ലാത്തതു കൊണ്ടാണ് രൺബീറിലേക്ക് തിരിച്ചെത്തിയതെന്നുമാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായാൽ അടുത്ത വർഷം പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കും. ഈ വർഷം ക്രിസ്മസ് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യാണ് ഹിരാനിയുടെ ഏറ്റവും പുതിയ ചിത്രം.
Read more
അയാൻ മുഖർജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്ര പാർട്ട് 1’,ലുവ് രഞ്ജൻ സംവിധാനം ചെയ്ത ‘തു ജൂത്തി മേം മക്കാർ’ എന്നിവയായിരുന്നു രൺബീറിന്റെ അവസാനമിറങ്ങിയ സിനിമകൾ.സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ‘അനിമൽ’ ആണ് രൺബീറിന്റെ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയചിത്രം.