ആമിര്‍ ഖാന്‍ ഇല്ല, പകരം രണ്‍ബിര്‍; ലാല അമർനാദിന്റെ ബയോപിക്കുമായി രാജ്കുമാർ ഹിരാനി

ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ലാല അമർനാദിന്റെ ജീവിതം സിനിമയാവുന്നു. രാജ്കുമാർ ഹിരാനിയുടെ ചിത്രത്തിൽ  അമർനാദായി വേഷമിടുന്നത് രൺബീർ കപൂർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഹിരാനിയുടെ ആദ്യ ബയോപിക്ക് ചിത്രമായ ‘സഞ്ജു’വിലും രൺബീർ തന്നെയായിരുന്നു നായകൻ, എന്നാൽ അമർനാദിൽ  ആദ്യം നായകനായി ഉദ്ദേശിച്ചിരുന്നത് ആമിർ ഖാനെ ആയിരുന്നെന്നും ഡേറ്റ് ഇല്ലാത്തതു കൊണ്ടാണ് രൺബീറിലേക്ക് തിരിച്ചെത്തിയതെന്നുമാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായാൽ അടുത്ത വർഷം പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കും. ഈ വർഷം ക്രിസ്മസ് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’യാണ്  ഹിരാനിയുടെ ഏറ്റവും  പുതിയ ചിത്രം.

അയാൻ  മുഖർജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്ര പാർട്ട് 1’,ലുവ് രഞ്ജൻ സംവിധാനം ചെയ്ത ‘തു ജൂത്തി മേം മക്കാർ’ എന്നിവയായിരുന്നു രൺബീറിന്റെ അവസാനമിറങ്ങിയ സിനിമകൾ.സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ‘അനിമൽ’ ആണ് രൺബീറിന്റെ ഇനി വരാനിരിക്കുന്ന ഏറ്റവും പുതിയചിത്രം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്