ഹൃത്വിക് റോഷന്റെ വിവാഹ വാര്‍ത്ത സത്യം തന്നെയോ? പ്രതികരിച്ച് പിതാവ് രാകേഷ് റോഷന്‍

ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടിയും ഗായികയുമായ കാമുകി സബ ആസാദിനെ നവംബറില്‍ ഹൃത്വിക് വിവാഹം ചെയ്യും എന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ എത്തിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളോട് സബയോ ഹൃത്വിക്കോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ പിതാവും സിനിമ സംവിധായകനുമായ രാകേഷ് റോഷന്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല എന്നാണ് രാകേഷ് റോഷന്‍ പറയുന്നത്.

‘എന്റെ മകന്റെ ജീവിതത്തില്‍ സംഭവിച്ച ഈ മാറ്റത്തെ കുറിച്ച് എനിക്കു യാതൊരു അറിവുമില്ല. അതിനെ കുറിച്ച് ഞാനിതു വരെ കേട്ടിട്ടു പോലുമില്ല” എന്നാണ് ബോളിവുഡ് ഹങ്കാമയോട് രാകേഷ് റോഷന്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, റോഷന്‍ കുടുംബത്തിന്റെ വിവിധ ചടങ്ങുകളില്‍ സബയും പ്രത്യക്ഷപ്പെടാറുണ്ട്.

ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കാന്‍ പോകുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സബ വേദിയില്‍ നില്‍ക്കുമ്പോള്‍ വലിയ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്ന ഹൃത്വിക്കിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. സൂസന്നെ ഖാന്‍ ആണ് ഹൃത്വിക്കിന്റെ മുന്‍ ഭാര്യ.

2004ല്‍ വിവാഹിതരായ ഇവര്‍ പത്തു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയുകയായിരുന്നു. ഹൃഥാന്‍, ഹൃഹാന്‍ എന്നീ രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ‘ഫൈറ്റര്‍’ ആണ് ഹൃത്വിക്കിന്റെ പുതിയ ചിത്രം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി