ഞാന്‍ ഹിന്ദു ആയതിനാല്‍ അവര്‍ക്ക് സ്വീകരിക്കാനാവില്ലെന്ന്, വളരെ മോശമായി സംസാരിച്ചു; ഭര്‍ത്താവ് ആദിലിനും കുടുംബത്തിനുമെതിരെ വീണ്ടും രാഖി

അടുത്തിടെയായി വാര്‍ത്തകളില്‍ എപ്പോഴും ഇടംപിടിക്കാറുള്ള താരമാണ് രാഖി സാവന്ത്. ആദില്‍ ദുറാനിയുമായുള്ള വിവാഹത്തെ കുറിച്ചും പിന്നീട് തന്നെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞും രാഖി രംഗത്തെത്തിയിരുന്നു. ആദിലിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞ് രാഖി പൊട്ടിക്കരയുന്ന വീഡിയോയടക്കം പുറത്തു വന്നിരുന്നു.

ആദിലിനും കുടുംബത്തിനും എതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രാഖി. താന്‍ ഹിന്ദു ആയതിനാല്‍ വീട്ടില്‍ കയറ്റാന്‍ പറ്റില്ലെന്ന് ആദിലിന്റെ അച്ഛന്‍ പറഞ്ഞതായാണ് രാഖി പറയുന്നത്. ”ആദില്‍ എന്നെയാണ് വിവാഹം ചെയ്തത്. അനിക്ക് നീതി വേണം. ഇന്ന് ആദിലിന്റെ അച്ഛനോട് ഞാന്‍ സംസാരിച്ചു. ഞാന്‍ ഹിന്ദു ആയതിനാല്‍ എന്നെ അവര്‍ക്ക് സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞു.”

”ഞാന്‍ ഇപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും താങ്കളുടെ മകന്‍ എന്നെ വിവാഹം ചെയ്തതാണെന്നും പറഞ്ഞതോടെ അയാള്‍ എന്റെ കോളുകള്‍ എടുക്കുന്നത് നിര്‍ത്തി. ആദില്‍ എപ്പോഴും തലാഖ് എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുകയാണ്. വിവാഹമോചനത്തിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവന്റെ ഭാര്യയാണ്.”

”അവന്റെ പിതാവ് എന്നോട് വളരെ മോശമായി സംസാരിച്ചു. എനിക്ക് മൈസൂരില്‍ ആരെയും അറിയില്ല. പക്ഷെ എനിക്ക് നീതി വേണം. ഞാന്‍ ഇസ്ലാം സ്വീകരിച്ചു. എന്റെ വിവാഹത്തിന്റെ എല്ലാ രേഖകളും എന്റെ പക്കലുണ്ട്. ഞാന്‍ ഇനി എവിടെ പോകാനാണ്? എന്ത് ചെയ്യാനാണ്?”

”ഞങ്ങളുടെ വിവാഹം മുംബൈയിലാണ് രജിസ്റ്റര്‍ ചെയ്തത്. കുഞ്ഞുങ്ങളൊക്കെയായി കുറേ കാലം ജീവിക്കുമെന്ന് അവന്‍ എന്നോട് പ്രോമിസ് ചെയ്തതാണ്. എന്നാല്‍ അവന്‍ എന്നെ ചതിക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി മൈസൂരുവില്‍ മറ്റൊരു ബന്ധമുണ്ടായിരുന്നു അവന്. ആ ഇറാനി യുവതി എനിക്ക് മസേജ് അയച്ചിരുന്നു” എന്നാണ് രാഖി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം