രാഖിക്ക് തേപ്പ്.. ആദില്‍ ഖാന്‍ വീണ്ടും വിവാഹിതനായി! വധു ബിഗ് ബോസ് താരം

ബോളിവുഡ് താരം രാഖി സാവന്തിന്റെ മുന്‍ഭര്‍ത്താവ് ആദില്‍ ഖാന്‍ വീണ്ടും വിവാഹിതനായി. ബിഗ് ബോസ് താരവും നടിയും മോഡലുമായ സോമി ഖാന്‍ ആണ് വധു. കുറച്ചു നാളുകളായി പ്രണയത്തിലായിരുന്ന ആദിലും സോമിയും മാര്‍ച്ച് 3ന് ആണ് വിവാഹിതരായത്. വിവാഹ രജിസ്റ്ററേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇരുവരും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയുണ്ടെന്ന് ആദില്‍ ഖാന്‍ കുറിച്ചു. അതേസമയം, അടുത്തിടെ വന്‍ വിവാദം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു ആദില്‍ ഖാന്റെയും രാഖി സാവന്തിന്റെയും വിവാഹം.

വേര്‍പിരിഞ്ഞതിന് പിന്നാലെ ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് പൊലീസില്‍ രാഖി പരാതി നല്‍കിയിരുന്നു. ഈ സമയത്ത് ആദിലിനെതിരേ ഓരു ഇറാനിയന്‍ യുവതി ലൈംഗിക പീഡനം ആരോപിച്ച് രംഗത്തെത്തി.

മൈസൂരില്‍ ഒരുമിച്ച് താസമിക്കുമ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതോടെ മൈസൂര്‍ പൊലീസും ആദിലിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ വിവാദങ്ങള്‍ അവസാനിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ആദില്‍ ഖാന്‍ രണ്ടാമതും വിവാഹിതനായിരിക്കുന്നത്.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...