'സ്‌ക്രിപ്റ്റിന്റെ ഏത് ഭാഗമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്?'; ബുര്‍ഖ ധരിച്ച് നിസ്‌കരിച്ച രാഖി സാവന്തിന് ട്രോള്‍ പൂരം

ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി രാഖി സാവന്ത്. ഇറാനിയന്‍ യുവതിയുടെ ബലാത്സംഗ പരാതിയില്‍ കഴിഞ്ഞ ദിവസം ആദിലിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഫെബ്രുവരി 27 വരെയാണ് ആദിലിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാഖിയും മൈസൂരുവില്‍ എത്തിയിരുന്നു. താന്‍ ഹിന്ദുവായതിനാല്‍ ആദിലിന്റെ കുടുംബം തന്നെ സ്വീകരിക്കാന്‍ തയാറല്ല എന്ന് അവന്റെ പിതാവ് പറഞ്ഞതായും രാഖി പറഞ്ഞിരുന്നു. ആദിലിന്റെ വീട്ടില്‍ താന്‍ എത്തിയപ്പോള്‍ അവന്റെ കുടുംബം തന്റെ മുന്നില്‍ വാതില്‍ അടയ്ക്കുകയാണ് ചെയ്തതെന്നും രാഖി പറഞ്ഞിരുന്നു.

താന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും രാഖി പറഞ്ഞിരുന്നു. ഇതിനിടെ ദുബായില്‍ വച്ച് പള്ളിയില്‍ നിസ്‌കരിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഇതോടെ രാഖിയ്‌ക്കെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മുന്‍കൂട്ടി എഴുതി തയാറാക്കിയ സ്‌ക്രിപ്റ്റിന്റെ ഏത് ഭാഗമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.

ഈ ഭാഗം എപ്പോള്‍ കഴിയും? ഇനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൂടെ, ആദിലിനെ ജയലിലേക്ക് പറഞ്ഞ് അയക്കണം എന്ന് തന്നെ ആയിരുന്നെങ്കില്‍ എന്തിനാണ് ബുര്‍ഖ ധരിച്ചത്? എന്നൊക്കെയുള്ള ട്രോളുകളാണ് രാഖിക്ക് നേരെ ഉയരുന്നത്.

അതേസമയം, ആദില്‍ ഖാനെതിരെ ഗാര്‍ഹിക പീഡനത്തിനും വഞ്ചനയ്ക്കും രാഖി കേസ് കൊടുത്തിട്ടുണ്ട്. എന്നാല്‍ ആദില്‍ ജയിലില്‍ കിടന്നാലും താന്‍ ഡിവോഴ്‌സ് നല്‍കില്ല എന്നാണ് രാഖി പറയുന്നത്. അയാള്‍ അനുഭവിക്കണം എന്നും രാഖി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ