രണ്ടാം വിവാഹത്തിന് ശേഷവും ആദ്യ ഭര്‍ത്താവുമായി അവിഹിതബന്ധം; പിന്നാലെ പീഡന കേസും വിവാദങ്ങളും, രാഖിക്ക് ഇനി മൂന്നാം വിവാഹം

മൂന്നാമതും വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. ഒരു അഭിമുഖത്തിനിടെയാണ് പാകിസ്താനില്‍ നിന്ന് വന്ന വിവാഹാലോചനകളെ കുറിച്ച് രാഖി പറഞ്ഞത്. പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോഴാണ് തനിക്ക് വിവാഹാലോചനകള്‍ വന്നത് എന്നാണ് രാഖി പറയുന്നത്. പാകിസ്താന്‍ പൊലീസ് ഓഫീസര്‍ ആണ് ദോദി ഖാന്‍ ആണ് രാഖിയുടെ വരന്‍.

നേരത്തെ രണ്ട് തവണ വിവാഹിതയായിട്ടുള്ള രാഖി സാവന്ത് നിരവധി തവണ വിവാദങ്ങളിലകപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്‍ വിവാഹങ്ങളില്‍ താന്‍ ഉപദ്രവിക്കപ്പെട്ടെന്നും അത് തിരിച്ചറിഞ്ഞവരാണ് തന്നെ മറ്റൊരു വിവാഹത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അത്തരമൊരു സാധ്യതയെ താന്‍ തിരഞ്ഞെടുക്കും എന്നാണ് രാഖി പറഞ്ഞത്.

ഇന്ത്യക്കാര്‍ക്കും പാകിസ്താനികള്‍ക്കും പരസ്പരം സഹകരിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഞാന്‍ പാകിസ്താനിലുള്ളവരെയും സ്‌നേഹിക്കുന്നുണ്ട്. എനിക്ക് അവിടെ നിരവധി ആരാധകരുണ്ട്. ദോദി ഖാന്‍ നടനും പോലീസ് ഉദ്യോഗസ്ഥനും കൂടിയാണ്. ഇസ്ലാമിക ആചാരം അനുസരിച്ച് വിവാഹം പാകിസ്താനിലായിരിക്കും നടക്കുക. റിസപ്ഷന്‍ ഇന്ത്യയിലും.

സ്വിറ്റ്‌സര്‍ലന്‍ഡിലോ നെതര്‍ലന്‍ഡിലോ ആയിരിക്കും തങ്ങളുടെ ഹണിമൂണ്‍. ദുബായിലായിരിക്കും ഒരുമിച്ചുള്ള ജീവിതം എന്നാണ് അഭിമുഖത്തില്‍ രാഖി വെളിപ്പെടുത്തിയത്. ഋതേഷ് രാജ് സിങ്, ആദില്‍ ഖാന്‍ ദുറാനി എന്നിവരുമായിട്ടായിരുന്നു രാഖി സാവന്തിന്റെ ആദ്യ വിവാഹങ്ങള്‍. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് രാഖിയുടെ പരാതിയില്‍ 2023ല്‍ ആദിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ആദില്‍ രാഖിക്കെതിരെയും പരാതി നല്‍കിയിരുന്നു. ലൈംഗികതയുടെ അതിപ്രസരമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് എതിരെയായിരുന്നു രാഖിക്കെതിരെ ആദില്‍ പരാതി നല്‍കിയത്. രാഖിയുടെ ജാമ്യാപേക്ഷ തള്ളിയെന്നും ഉടന്‍ കീഴടങ്ങേണ്ടി വരുമെന്നും ആദില്‍ അവകാശപ്പെട്ടിരുന്നു.

Read more