രാഖി സാവന്ത് ആശുപത്രിയില്‍, ട്യൂമര്‍ ആണെന്ന് മുന്‍ ഭര്‍ത്താവ്; വിമര്‍ശിച്ച് രണ്ടാം ഭര്‍ത്താവ്!

നടി രാഖി സാവന്തിന് ട്യൂമര്‍ ആണെന്ന് മുന്‍ ഭര്‍ത്താവ് റിതേഷ് സിങ്. ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ച രാഖി മേയ് 14 മുതല്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് റിതേഷ് വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള രാഖിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

വയറിനും നെഞ്ചിനും വേദനയുണ്ടായതിനെ തുടര്‍ന്നാണ് രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ”ആശുപത്രിയില്‍ എത്തിച്ച ഉടന്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി. അതിന്റെ ഫലം വരാനിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അര്‍ബുദമാണോ എന്ന് സ്ഥിരീകരിക്കാന്‍ കാത്തിരിക്കുകയാണ്.”

”രാഖിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് ബുധനാഴ്ച റിതേഷ് അറിയിച്ചത്. രാഖി പറയുമ്പോള്‍ ആളുകള്‍ അത് തമാശയായാണ് എടുക്കാറുള്ളത്. എന്നാല്‍ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. അവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.”

”അവരുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ” എന്നാണ് റിതേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. എന്നാല്‍ അസുഖം ബാധിച്ചുവെന്ന് പറയുന്നത് രാഖിയുടെ തട്ടിപ്പാണ് എന്ന വാദവുമായി നടിയുടെ രണ്ടാം ഭര്‍ത്താവ് ആദില്‍ ദുറാനി രംഗത്തെത്തിയിട്ടുണ്ട്.

ലൈംഗികതയുടെ അതിപ്രസരമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രാഖിക്കെതിരെ ആദില്‍ പരാതി നല്‍കിയിരുന്നു. രാഖിയുടെ ജാമ്യാപേക്ഷ തള്ളിയെന്നും ഉടന്‍ കീഴടങ്ങേണ്ടി വരുമെന്നും ആദില്‍ അവകാശപ്പെട്ടിരുന്നു. ജയില്‍ ശിക്ഷ ഒഴിവാക്കാനുള്ള രാഖിയുടെ അടവാണ് ആശുപത്രിവാസം എന്നാണ് ആദില്‍ പറയുന്നത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി