എന്റെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി 47 ലക്ഷം രൂപയ്ക്ക് വിറ്റു, ഇനി ലോകത്തെ ഞാന്‍ എങ്ങനെ മുഖം കാണിക്കും; മുന്‍ഭര്‍ത്താവിനെതിരെ രാഖി സാവന്ത്

മുന്‍ഭര്‍ത്താവ് ആദില്‍ ദുറാനി തന്റെ നഗ്നദൃശ്യങ്ങള്‍ വിറ്റുവെന്ന് രാഖി സാവന്ത്. ദുബായില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് ആദില്‍ വിറ്റു എന്നാണ് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി ആരോപിച്ചിരിക്കുന്നത്. കുളിക്കുമ്പോള്‍ രഹസ്യമായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും തന്നെ ബലാത്സംഗം ചെയ്തുവെന്നും രാഖി പറയുന്നുണ്ട്.

”ആ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചാല്‍ തനിക്ക് ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്ന് രാഖി സാവന്ത് പറഞ്ഞു. ലോകം മുഴുവന്‍ ആ വീഡിയോകള്‍ കണ്ടാല്‍ ഞാന്‍ എങ്ങോട്ട് പോവും ലോകത്തിന് മുന്നില്‍ ഞാന്‍ അങ്ങനെ മുഖം കാണിക്കും. ഞാനൊരു സാധാരണ പെണ്‍കുട്ടിയല്ല, സെലിബ്രിറ്റിയും ബ്രാന്‍ഡുമാണ്” എന്നാണ് രാഖി പറയുന്നത്.

വിവാഹേതരബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ പ്രസ് മീറ്റില്‍ വച്ച് രാഖിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആദിലും ഉന്നയിച്ചിരുന്നു.

അതേസമയം രാഖിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുന്‍ഭര്‍ത്താവ് റിതേഷുമായി ബന്ധം തുടര്‍ന്നു എന്നുമാണ് ആദില്‍ ആരോപിക്കുന്നത്. രാഖിയുടെ വീട്ടില്‍ പോയപ്പോള്‍ അന്ന് അവര്‍ എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി.  ആ സമയത്താണ് പൊലീസ് വീട്ടില്‍ വന്നത്. അവരോട് ഞാന്‍ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു എന്നാണ് ആദില്‍ പറഞ്ഞത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം