ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പുറത്തുവിട്ടു; രാഖി സാവന്തിന് ജാമ്യം നിഷേധിച്ച് കോടതി

ബോളിവുഡ് താരം രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. ഭര്‍ത്താവ് ആദില്‍ ദുറാനി നല്‍കിയ പരിപാടിയിലാണ് നടപടി. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് ആരോപിച്ചാണ് ആദില്‍ രാഖി സാവന്തിനെതിരെ കേസ് നല്‍കിയത്.

ജനുവരി എട്ടിന് വന്ന കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. ദിന്‍ദോഷി അഡിഷനല്‍ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് രാഖിയുടെ ജാമ്യാപേക്ഷ തള്ളിയത്. അംബോളി പൊലീസ് സ്റ്റേഷനിലാണ് ആദില്‍ പരാതി നല്‍കിയത്.

തന്നെ അപമാനിക്കാനായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ രാഖി പുറത്തുവിട്ടു എന്നാണ് ആദില്‍ പരാതിയില്‍ ആരോപിക്കുന്നത്. നടിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെയാണ് തന്റെ അഭിഭാഷകന്‍ മുഖേനെ രാഖി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തനിക്കെതിരെ ആദില്‍ കള്ളക്കേസ് നല്‍കിയ വേട്ടയാടുകയാണ് എന്നാണ് രാഖി പറയുന്ന ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍, അശ്ലീലം മാത്രമല്ല, നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.

Read more

വസ്തുതകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരാതിക്കാരിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, നേരത്തെയും ആദില്‍ ഖാനെതിരെ രാഖിയും രാഖിക്ക് എതിരെ ആദിലും കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.