എനിക്ക് പറ്റിയ ആളെ കിട്ടുന്നത് വരെ ഞാന്‍ വിവാഹം ചെയ്തു കൊണ്ടിരിക്കും, മരിച്ചാല്‍ പിന്നെ ഇത് പറ്റില്ലല്ലോ: രാഖി സാവന്ത്

തനിക്ക് പറ്റാവുന്ന ആളെ കിട്ടുന്നത് വരെ താന്‍ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്ന് നടി രാഖി സാവന്ത്. അടുത്തിടെയാണ് താരം മുന്‍ ഭര്‍ത്താവ് ആദില്‍ ഖാനുമായി വേര്‍പിരിഞ്ഞത്. ആദില്‍ തന്നെ റേപ്പ് ചെയ്തു, കുളിമുറി ദൃശ്യങ്ങള്‍ അടക്കം ഷൂട്ട് ചെയ്തു വിറ്റു എന്ന ആരോപണങ്ങള്‍ അടക്കം രാഖി സാവന്ത് ഉന്നയിച്ചിരുന്നു.

എന്നാല്‍ രാഖി മുന്‍ഭര്‍ത്താവുമായി ഇപ്പോഴും ബന്ധം തുടരുന്നത് താന്‍ കണ്ടെത്തിയത് പുറത്ത് അറിയാതിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നായിരുന്നു ആദില്‍ ഖാന്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, വീണ്ടുമൊരു പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് രാഖി.

തനിക്ക് പെട്ടെന്ന് വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു രാഖിയുടെ പരാമര്‍ശം. ”ആദില്‍ തട്ടിയെടുത്ത പണവും ഡിവോഴ്സും കോടതി എനിക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് വീണ്ടും ഭാവിയില്‍ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും.”

”എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ ഞാന്‍ വിവാഹം കഴിച്ചുകൊണ്ടിരിക്കും എന്ന് വ്യക്തമാക്കുകയാണ്. അതുവരെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്. മരിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല.”

”ഹോളിവുഡിലേക്ക് പോവുകയാണെങ്കില്‍ അവിടെ ഒരുപാട് പേര്‍ ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്നമേയല്ല. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്” എന്നാണ് രാഖി സാവന്ത് പറഞ്ഞത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം