എന്റെ ജീവിതം സിനിമയാക്കണം, കാന്താര സംവിധായകന്‍ എന്റെ ബയോപിക് നിര്‍മ്മിക്കണം; റിഷബ് ഷെട്ടിയോട് രാഖി സാവന്ത്

റിഷഭ് ഷെട്ടിയോട് തന്റെ ജീവിതം സിനിമയാക്കണമെന്ന് അപേക്ഷിച്ച് നടി രാഖി സാവന്ത്. മൈസൂരുവില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് രാഖി സംസാരിച്ചത്. തന്റെ ഭര്‍ത്താവിയിരുന്ന ആദില്‍ ഖാന്‍ ദുറാനി ബോളിവുഡിലെ കുടുതല്‍ ആളുകളെ കബളിപ്പിക്കാന്‍ ഒരുങ്ങുകയാണ് അതുകൊണ്ട് തന്റെ ജീവിതം സിനിമയാക്കണം എന്നാണ് രാഖി പറയുന്നത്.

ആദില്‍ ഖാന്‍ തന്നെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നും തന്റെ സമ്പാദ്യം ദുരുപയോഗം ചെയ്‌തെന്നും രാഖി ആവര്‍ത്തിച്ചു. ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായ ആദില്‍ ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ രാഖിക്കെതിരെയും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മൈസുരുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതാണെന്നും ‘കാന്താര’യുടെ സംവിധായകനായ റിഷഭ് ഷെട്ടി ബയോപിക് നിര്‍മിക്കണമെന്നും രാഖി ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രാഖി സംസാരിച്ചത്.

അതേസമയം, 2022 ജൂലൈയിലാണ് ആദിലും രാഖിയും വിവാഹിതരായത്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രാഖിയുടെ പരാതിയില്‍ ഫെബ്രുവരിയില്‍ ആദില്‍ അറസ്റ്റില്‍ ആവുകയുമായിരുന്നു. ആദില്‍ പുറത്തെത്തിയപ്പോള്‍ മുന്‍കാമുകനുമായുള്ള ബന്ധം താന്‍ കണ്ടുപിടിച്ചതു കൊണ്ടാണ് രാഖി പരാതി നല്‍കിയതെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം