വിവാദ വീഡിയോ, പരസ്പരം കേസ് കൊടുത്ത് ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും; പോരാട്ടം നേര്‍ക്കുനേര്‍

രാഖി സാവന്തിനും അവരുടെ അഭിഭാഷക ഫാല്‍ഗുനി ബ്രാംഭട്ടിനുമെതിരെ നടി ഷെര്‍ലിന്‍ ചോപ്ര നല്‍കിയ പരാതിയില്‍ കേസെടുത്തു. പ്രസ് കോണ്‍ഫറന്‍സിനിടെ വിവാദമായ വീഡിയോ പങ്കുവച്ചതിനിെതിരെയാണ് കേസ്. ഐപിസി സെക്ഷന്‍ 354 എ, 500, 504, 509, ഐടി ആക്ട് 67 എ എന്നിവ ചാര്‍ത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ രാഖിയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 6ന് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഷെര്‍ലിന്‍ പങ്കുവച്ച വീഡിയോക്കെതിരെയാണ് രാഖിയുടെ പരാതി. വീഡിയോയില്‍ തന്നെ ആക്ഷേപിച്ച് ഹീനമായ ഭാഷയില്‍ സംസാരിക്കുന്നുണ്ട് എന്നാണ് രാഖി ആരോപിക്കുന്നത്.

ഐപിസി സെക്ഷന്‍ 500, 504, 506, 509 എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. രാഖി സാവന്തിന് 10 കാമുകന്മാരുണ്ട് എന്ന് ഷെര്‍ലിന്‍ പറഞ്ഞതാണ് താരത്തെ ചൊടിപ്പിച്ചത്. അവള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പലതും പറയുമ്പോള്‍ അതിന് അനുഭവിക്കേണ്ടി വരുന്നത് താനാണ് എന്നും രാഖി പറയുന്നു.

മീടു ആരോപണ വിധേയനായ സാജിദ് ഖാനെതിരെ ഷെര്‍ലിന്‍ രംഗത്തെത്തിയതോടെയാണ് രാഖിയുമായി വാക്കതര്‍ക്കം ഉണ്ടാകുന്നത്. പിന്നീട് ഇരുവരും പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് വാര്‍ത്തകളില്‍ ഇപ്പോള്‍ നിറയുന്നത്. തന്റെ പോരാട്ടം അവരോടല്ല, മാറി നില്‍ക്കാന്‍ പറയണം, അവള്‍ വെറുതെ ഇടംകോലിടുകയാണെന്ന് ഷെര്‍ലിന്‍ പറഞ്ഞിരുന്നു.

ലൈംഗിക ചൂഷണത്തിനും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും എതിരെയാണ് ഈ പോരാട്ടം. അവള്‍ എന്താണ് ചെയ്യുന്നത്? ലൈംഗിക കുറ്റവാളികള്‍ക്ക് എതിരെ പ്രതിഷേധിക്കുന്നവരെ അവള്‍ എതിര്‍ക്കുന്നു എന്നാണ് ഷെര്‍ലിന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

ഇതിന് മുമ്പും ഷെര്‍ലിന്‍ രാഖി സാവന്തിനെതിരെ രംഗത്തെത്തിയിരുന്നു. അവരുടെ എല്ലാ കാമുകന്മാരും ഭര്‍ത്താന്‍മാരും അവരെ ടൈംപാസിന് വേണ്ടി കൊണ്ടു നടക്കുന്നതാണ്. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണം. 31 കിലോ മേക്കപ്പും കഷണ്ടി മറയ്ക്കാന്‍ മുടിയും ഫിറ്റ് ചെയ്ത് നടക്കുകയാണ് രാഖി എന്നാണ് ഷെര്‍ലിന്‍ തുറന്നടിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം