അഞ്ഞൂറ് രൂപാ നോട്ട് എടുത്ത് കത്തിച്ച് കളയാൻ അന്ന് അച്ഛന്‍ പറഞ്ഞു, പിന്നീട് പടക്കം പൊട്ടിച്ചിട്ടേയില്ല: രാകുല്‍ പ്രീത് സിംഗ്

ഇന്നും താന്‍ പടക്കങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ കാരണം ചെറുപ്പ കാലത്തെ അനുഭവമാണെന്ന് നടി രാകുല്‍ പ്രീത് സിംഗ്. ചെറുപ്പത്തില്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ അച്ഛന്‍ തന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നു, അന്നു മുതല്‍ താന്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് നിര്‍ത്തി എന്നാണ് രാകുല്‍ പറയുന്നത്.

ഒരിക്കല്‍ പടക്കങ്ങളും മറ്റും കത്തിച്ച് ദീപാവലി ആഘോഷിക്കുമ്പോള്‍ അച്ഛന്‍ അടുത്ത് വന്ന് അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞു. അന്ന് നിര്‍ത്തിയതാണ് പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍. അന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്ന താരം.

അങ്ങനെ ഒമ്പതാം വയസിലാണ് അവസാനമായി താന്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. അത് മറക്കാനാകാത്ത ഒരു ദീപാവലിയായിരുന്നു. അഞ്ഞൂറ് രൂപ നോട്ട് കത്തിച്ച് കളയാനായി പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി.

Read more

പക്ഷേ അച്ഛന്‍ തന്നോട് പറഞ്ഞത് ‘നീ പടക്കങ്ങള്‍ വാങ്ങുന്നു, പൊട്ടിക്കുന്നു. പണം കത്തിച്ച് കളയുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. അതിന് പകരം മിഠായി വാങ്ങി ആവശ്യമുള്ളവര്‍ക്ക് കൊടുക്കാമല്ലോ’ എന്നാണ്. പിന്നീട് താന്‍ മിഠായി വാങ്ങി എല്ലാവര്‍ക്കും നല്‍കുകയാണ് ചെയതത്, പടക്കം പൊട്ടിച്ചിട്ടേയില്ല എന്നാണ് രാകുല്‍ പറയുന്നത്.