വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹത്തിലേക്ക്; നടി രാകുല്‍ പ്രീത് സിംഗ് വിവാഹിതയാകുന്നു

നടി രാകുല്‍ പ്രീത് സിംഗ് വിവാഹിതയാകുന്നു. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയാണ് വരന്‍. 2024 ഫെബ്രുവരി 22ന് ഗോവയില്‍ വെച്ചാകും വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി രാകുലും ഭഗ്നാനിയും പ്രണയത്തിലാണ്. 2021ല്‍ ആണ് ജാക്കിയുമായുള്ള പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിലാകും വിവാഹം. ഗോവയില്‍ ബീച്ച് വെഡിങ് നടത്താനാണ് താരങ്ങള്‍ ആലോചിക്കുന്നത്. എന്നാല്‍ വിവാഹത്തെ കുറിച്ച് രാകുലോ ജാക്കിയോ പ്രതികരിച്ചിട്ടില്ല. അതേസമയം, കന്നഡ സിനിമയിലൂടെയായിരുന്നു രാകുലിന്റെ അരങ്ങേറ്റം.

2009ല്‍ പുറത്തിറങ്ങിയ ‘ഗില്ലി’യാണ് ആദ്യ സിനിമ. പിന്നീട് താരം തെലുങ്കിലേക്കും തമിഴിലിലേക്കുമെത്തി. ‘യാരിയാന്‍’ ആണ് രാകുലിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം. ‘അയലാന്‍’, ‘ഇന്ത്യന്‍ 2’, ‘മേരി പത്‌നി കാ റീമേക്ക്’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

‘രഹ്നാ ഹേ തേരെ ദില്‍ മേം’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ജാക്കി ഭഗ്നാനി സിനിമയില്‍ എത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ ‘മോഹനി’ ആണ് താരം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. താരം നിര്‍മ്മിച്ച ‘ഗണ്‍പത് 2’, ‘സൂര്യപുത്ര മഹാവീര്‍ കര്‍ണ’, ‘മിഷന്‍ ലയണ്‍’ എന്നീ സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര