എനിക്കും അവസരങ്ങള്‍ നഷ്ടമായി, എങ്കിലും നെപോട്ടിസത്തെ പിന്തുണയ്ക്കുന്നു, എന്റെ കുട്ടികളെയും സിനിമയില്‍ എത്തിക്കും: രാകുല്‍ പ്രീത്

നെപോട്ടിസം കാരണം തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും താന്‍ അതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് നടി രാകുല്‍ പ്രീത് സിങ്. ബോളിവുഡിലെ നെപോട്ടിസം കാരണം സിനിമകള്‍ നഷ്ടമായി. എങ്കിലും, താന്‍ നെപോട്ടിസത്തെ പിന്തുണയ്ക്കുന്നുവെന്നും ഭാവിയില്‍ താനും തന്റെ കുട്ടികളെ സഹായിക്കും എന്നാണ് രാകുല്‍ പ്രീത് പറയുന്നത്.

തീര്‍ച്ചയായും, അതിന്റെ ഫലമായി നിങ്ങള്‍ക്ക് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത് സിനിമാ വ്യവസായത്തിന്റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങള്‍ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കല്‍ ഫീല്‍ഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാന്‍ കരുതുന്നു.

നിങ്ങള്‍ ഇത് എത്രയും വേഗം മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്. നാളെ എന്റെ കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവരെ സഹായിക്കും. ഞാന്‍ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല.

അതുപോലെ, സ്റ്റാര്‍ കിഡ്‌സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കള്‍ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്‌നമായി ഞാന്‍ ചിന്തിക്കുന്നില്ല.അത് ഒരു യാഥാര്‍ത്ഥ്യമാണ്, സിനിമകള്‍ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതില്‍ എനിക്ക് ദുഖമില്ല എന്നാണ് രാകുല്‍ പറയുന്നത്.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി