ആരാധകര്‍ക്ക് ഗംഭീര സര്‍പ്രൈസുമായി സല്‍മാന്‍ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാന്‍’ ചിത്രത്തിലെ ഗാനം. തെലുങ്ക് സ്‌റ്റൈലില്‍ കളര്‍ ഫുള്‍ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ലുങ്കി ഡാന്‍സുമായി സല്‍മാന്‍ ഖാന്‍ എത്തിയപ്പോള്‍ ഒപ്പം തെലുങ്ക് താരം വെങ്കിടേഷും ഗാനരംഗത്തുണ്ട്.
ഗാനത്തിന്റെ ഏറ്റവും ഒടുവില്‍ രാം ചരണിന്റെ ഗസ്റ്റ് അപ്പിയറന്‍സ് ആണ് ആരാധകര്‍ക്കുള്ള സര്‍പ്രൈസ്. വിശാല്‍ ദദ്ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം. വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്.
പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫര്‍ഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഇ
ഏപ്രില്‍ 21ന് ഈദ് റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് താരം നേരത്തെ പുറത്തെത്തിയ മറ്റൊരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്.