Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

രണ്‍ബീര്‍-ആലിയ വിവാഹ നിശ്ചയം ഉടന്‍ ഉണ്ടായേക്കും; സൂചന നല്‍കി നീതു കപൂര്‍

, 4:48 pm

രൺബീർ കപൂർ–ആലിയ ഭട്ട് വിവാഹം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. പ്രണയത്തിലാണെന്ന് ഇരുവരും തുറന്നു പറഞ്ഞെങ്കിലും വിവാഹം എന്ന എന്നതിനെ കുറിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നാലിപ്പോള്‍ ഇരുവരുടെയും വിവാഹ നിശ്ചയം ഈ വര്‍ഷം ഉണ്ടാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍. കുടുംബത്തോടൊപ്പമുള്ള ന്യൂഇയര്‍ ആഘോഷ ചിത്രത്തിനോടൊപ്പമാണ് വിവാഹ നിശ്ചയത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

രണ്‍ബീറിനും കുടുംബത്തോടൊപ്പമാണ് ആലിയ ഇക്കൂറി ന്യൂഇയര്‍ ആഘോഷിച്ചത്. രണ്‍ബീറിന്റെ അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തില്‍ അവര്‍ക്കൊപ്പം ആലിയയും ഉണ്ടായിരുന്നു. ഇത്തവണ റസലൂഷന്‍സ് ഒന്നുമില്ല പകരം ആശംസ മാത്രമാണെന്ന് നീതു ഇവര്‍ക്കൊപ്പമുള്ള ചിത്രത്തൊപ്പം കുറിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടും സ്ഥിരീകരിച്ചിരുന്നു. അവര്‍ പ്രണയത്തിലാണെന്നും തനിക്ക് രണ്‍ബീറിനെ ഇഷ്ടമാണെന്നുമായിരുന്നു മഹേഷ് ഭട്ടിന്റെ പ്രതികരണം.

ആലിയയും രണ്‍ബീറും ഒന്നിച്ചെത്തുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമേ വിവാഹ നിശ്ചയം ഉണ്ടാകുകയുള്ളൂവെന്നും വാര്‍ത്തകളുണ്ട്. 2019 ല്‍ ഗള്ളി ബോയ് ആണ് പ്രദര്‍ശനത്തിനെത്തുന്ന ആലിയയുടെ ആദ്യ ചിത്രം. രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍ നായകന്‍. ആലിയും രണ്‍വീറും ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്.

Advertisement