റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത്; സോഷ്യൽ മീഡിയയിൽ 'അനിമൽ' തരംഗം

ബോളിവുഡ് താരം രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ‘അനിമൽ’ ഇന്ന് രാജ്യത്തുടനീളം തിയേറ്ററുകളിൽ റിലീസായി കഴിഞ്ഞു. അനിമലിൽ നിന്നുള്ള രൺബീർ കപൂറും രശ്മിക മന്ദാനയുമൊന്നിച്ചുള്ള കുറച്ച് ഇന്റിമേറ്റ് രംഗങ്ങൾ ഓൺലൈനിൽ ചോർന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഒരു മുറിയിൽ നിന്നുള്ള രശ്മികയുടെയും രൺബീറിന്റെയും ഇന്റിമേറ്റ് രംഗത്തിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. എക്‌സിൽ ഈ ഫോട്ടോകൾ വൈറലാകുകയും ഓൺലൈനിൽ വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരിക്കുകയാണ്. ‘എനിക്കറിയാമായിരുന്നു, ഇത് വെറും സന്ദീപ് റെഡ്‌ഡി വംഗ തിങ്ങ്സ്’ എന്ന അടികുറിപ്പോടെയാണ് ഒരാൾ എക്‌സിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. രൺബിർ-രശ്മിക എന്നിവരുടെ ദൈർഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങൾ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. 3 മണിക്കൂർ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം.

വിജയ്, സോയ എന്നാണ് രൺബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങൾ നേരത്തെ ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ചർച്ചയായിരുന്നു. അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമൽ.

ചിത്രത്തിൻ്റെ ഓൺലെെൻ ബുക്കിങ് ആരംഭിച്ചത് മുതൽ ഉത്തരേന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതോടെ മുംബെെയിലും ഡൽഹിയിലുമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുകയും ചെയ്തു. ചിലയിടത്ത് 2200 രൂപ വരെ ടിക്കറ്റിന് ഈടാക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

അനിൽ കപൂർ, ബോബി ഡിയോൾ, ത്രിപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടോക്‌സിക് പാരന്റിങ് അടക്കം പ്രമേയമാകുന്ന ചിത്രത്തിൽ രൺബിറിന്റെ അച്ഛനായാണ് അനിൽ കപൂർ വേഷമിടുന്നത്.

Read more

ടീ സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് നിർമ്മാണം. നേരത്തെ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. പിന്നീടാണ് ഡിസംബർ 1ന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. വിക്കി കൗശലിന്റെ ‘സാം ബഹദൂർ’ ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയാണ് ചിത്രം എത്തിയത്.