'എ' സർട്ടിഫിക്കറ്റുമായി രൺബീർ കപൂർ ചിത്രം; ഞെട്ടിക്കുന്ന ദൈർഘ്യവുമായി 'അനിമല്‍' !

രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ‘അനിമൽ’ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. പ്രീമിയറിന് മുന്നോടിയായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് നൽകി. നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ ദൈർഘ്യമാണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. റൺടൈം 3 മണിക്കൂർ 21 മിനിറ്റാണ് എന്ന് സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക എക്‌സിൽ പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്. ചിത്രത്തിൽ രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അച്ഛൻ-മകൻ ബന്ധത്തെകുറിച്ചാണ് സിനിമ പറയുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. രൺബീർ കപൂറിന്റെ അച്ഛൻ ബൽബീർ സിംഗ് എന്ന കഥാപാത്രത്തെ അനിൽ കപൂർ ആണ് അവതരിപ്പിക്കുന്നത്. രൺബീറിന്റെ പ്രണയിനിയായി ഗീതാഞ്ജലി എന്ന കഥാപാത്രവുമായി രശ്മിക മന്ദാനയാണ് എത്തുന്നത്. ബോബി ഡിയോൾ ആണ് പ്രതിനായക വേഷത്തിൽ എത്തുന്നത്.

ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സണ്ണി ഡിയോളിന്റെ ‘ഗദർ 2’, അക്ഷയ് കുമാറിന്റെ ‘OMG 2’, രജനികാന്തിന്റെ ‘ജയിലർ’ എന്നിവയുമായുള്ള സംഘർഷത്തെത്തുടർന്ന് സംവിധായകൻ തീയതി മാറ്റി വയ്ക്കുകയായിരുന്നു.

‘കബീർ സിംഗ്’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘അനിമൽ’. ഡിസംബർ 1 ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. വിക്കി കൗശലിന്റെ ‘സാം ബഹദൂറുമായിട്ടായിരിക്കും അനിമലിന്റെ ഏറ്റുമുട്ടൽ.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!