സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രണ്‍ബിര്‍ കപൂര്‍ ചിത്രം ചര്‍ച്ചകളില്‍ നിറയുകയാണ്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിലെ മറ്റൊരു വിവാദ രംഗം കൂടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ പൂര്‍ണനഗ്നനായി രണ്‍ബിര്‍ അഭിനയിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വിജയ് എന്ന കഥാപാത്രമായാണ് രണ്‍ബിര്‍ ചിത്രത്തില്‍ വേഷമിട്ടത്. രണ്‍ബിറിന്റെ പിതാവിന്റെ വേഷത്തില്‍ അനില്‍ കപൂര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചത്.
അനില്‍ കപൂറിന്റെ വീട്ടില്‍ നിന്നും പൂര്‍ണനഗ്നനായി രണ്‍ബിര്‍ പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം, എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രണ്‍ബിര്‍-രശ്മിക എന്നിവരുടെ ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. വിജയ്, സോയ എന്നാണ് രണ്‍ബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങള്‍ നേരത്തെ ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമല്‍.
അനില്‍ കപൂര്‍, ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്റോയ്, ബാബ്ലൂ, സിദ്ധാന്ത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടോക്സിക് പാരന്റിങ് അടക്കം ചിത്രത്തിന്റെ പ്രമേയമാകുന്നുണ്ട്.