ആദ്യമായി കണുമ്പോള്‍ ആലിയക്ക് പ്രായം 9, എനിക്ക് 20.. ഒരു സിനിമയ്ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തി, പക്ഷെ..: രണ്‍ബിര്‍ കപൂര്‍

ആലിയ ഭട്ടിനെ ആദ്യമായി കാണുമ്പോള്‍ തനിക്ക് പ്രായം 20 വയസ് ആയിരുന്നുവെന്ന് രണ്‍ബിര്‍ കപൂര്‍. ആലിയക്ക് അന്ന് 9 വയസ് ആയിരുന്നു പ്രായം. സഞ്ജയ് ലീല ബന്‍സാലിയുടെ ‘ബാലിക വധു’ എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് വേണ്ടി എത്തിയപ്പോഴായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. ആലിയയെ കുറിച്ച് രണ്‍ബിര്‍ കപൂര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ”ആലിയ എന്നേക്കാള്‍ 11 വയസ്സിന് ഇളയതാണ്. ആലിയയുമായുള്ള ആദ്യ കൂടിക്കാഴ്ച വളരെ രസകരമായിരുന്നു. അന്ന് ആലിയയ്ക്ക് പ്രായം 9 വയസ്സ്, എനിക്ക് 20.”

”ഞങ്ങളൊരു ഫോട്ടോഷൂട്ട് നടത്തി. സഞ്ജയ് ലീലാ ബന്‍സാലിയ്ക്ക് ബാലികാ വധു എന്നൊരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. ബാല വിവാഹത്തെ കുറിച്ചായിരുന്നു. അന്നാണ് ഞങ്ങള്‍ ആദ്യം കണ്ടത്. അതിപ്പോള്‍ ഓര്‍ക്കുമ്പോള്‍ അല്‍പ്പം വിചിത്രമാണ്. അന്ന് ഞാന്‍ ബന്‍സാലിയുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.”

”എന്റെ കയ്യില്‍ ഇപ്പോഴും ആ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളുണ്ട്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും ആലിയ എപ്പോഴും വളരെ സ്‌പെഷല്‍ ആയൊരു ആളായി എനിക്കു തോന്നിയിട്ടുണ്ട്. ആലിയ എന്ന അഭിനേത്രിയോട് എനിക്ക് ഒരുപാട് ആരാധനയുണ്ട്. ഒരു അഭിനേതാവ്, കലാകാരി, വ്യക്തി, മകള്‍, സഹോദരി എന്നീ നിലകളില്‍ എനിക്ക് അവളോട് വളരെയധികം ബഹുമാനമുണ്ട്.”

”അവള്‍ എനിക്ക് ചിരി സമ്മാനിക്കുന്നു. ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, ചാറ്റ് ചെയ്യുക, അതാണ് പ്രണയം. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനെ തന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആലിയ എന്റെ ഏറ്റവും നല്ല സുഹൃത്താണ്, ഞങ്ങള്‍ക്ക് ചാറ്റ് ചെയ്യാം, ചിരിക്കാം. അതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്” എന്നാണ് രണ്‍ബിര്‍ പറയുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍