'നിങ്ങളുടെ ഫിറ്റ്‌നസ് കോച്ചാവാന്‍ കഴിഞ്ഞതില്‍ സന്തോഷം, ഈ ലുക്ക് കിട്ടാന്‍ രണ്‍ബിര്‍ ചെയ്തത് ഇതൊക്കെ'

‘അനിമല്‍’ സിനിമ ആഗോളതലത്തില്‍ 116 കോടിയാണ് ഓപ്പണിംഗ് കളക്ഷന്‍ നേടിയിരിക്കുന്നത്. രണ്‍ബിര്‍ കപൂറിന്റെ സിനിമാ കരിയറില്‍ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷന്‍ നേടിയ ചിത്രമായിരിക്കുകയാണ് അനിമല്‍. ചിത്രത്തിനായി രണ്‍ബിര്‍ നടത്തിയ കഠിനാധ്വാനത്തെ കുറിച്ച് പറയുകയാണ് താരത്തിന്റെ ഫിറ്റ്‌നസ് പരിശീലകനായ ശിവോഹം.

”മറ്റൊരു ദൗത്യം പൂര്‍ത്തീകരിച്ചു, മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ജോലിയോടുള്ള നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയവും ഞങ്ങളെ വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കുന്നില്ല. എപ്പോഴത്തെയും പോലെ, നിങ്ങളുടെ ഫിറ്റ്‌നസ് കോച്ചാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് സഹോദരാ..”

”പുലര്‍ച്ചെ 4 മണിക്കും രാത്രി 11.30 മണിയ്ക്കുമൊക്കെ രണ്‍ബിര്‍ പരിശീലന സെഷനുകള്‍ക്കായി എത്തിയിരുന്നു. ചെയ്യാവുന്നതെല്ലാം രണ്‍ബിര്‍ ചെയ്തിട്ടുണ്ട്. തന്റെ പ്രൊഫഷണല്‍ ജീവിതത്തോടൊപ്പം തന്റെ വ്യക്തിജീവിതവും സന്തുലിതമാക്കുന്നു. ഇതൊന്നും പുസ്തകം വായിച്ചു പഠിക്കാവുന്ന കാര്യങ്ങളല്ല.”

”ഇവ നിങ്ങളുടെ മാതാപിതാക്കളില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും നിങ്ങള്‍ ആര്‍ജ്ജിക്കുന്ന മൂല്യങ്ങളാണ്. സഹോദരാ നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ കാണുന്നത് അച്ചടക്കമുള്ള ജീവിതശൈലിയുടെയും അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉദാഹരണമാണ്.”

”ഇത് ഒരു ടീം പ്രയത്‌നമാണ്, പാതി മനസ്സോടെയുള്ള പങ്കാളിത്തം കൊണ്ട് ഇതുപോലുള്ള ഫലങ്ങള്‍ നേടാനാവില്ല. പോഷകാഹാരം, സപ്ലിമെന്റുകള്‍, പരിശീലനം, എന്നാല്‍ എന്തിനേക്കാളും കൂടുതല്‍ ആവശ്യമുള്ളത് ഇത് ചെയ്യണമെന്ന ആഗ്രഹമാണ്.”

”അതാണ് നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രധാന കാരണം, അതാണ് നിങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്” എന്നാണ് മുമ്പൊരിക്കല്‍ രണ്‍ബിറിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ട് ശിവോഹം കുറിച്ചത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം