രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ പറഞ്ഞത്.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറിവിളിക്കുന്നത് കേട്ട് രണ്‍ബിര്‍ ഷോക്ക് ആവുന്നതും രൂക്ഷമായ ഭാവത്തോടെ പ്രതികരിക്കുന്നതും കാണാം. രണ്‍ബിറിനോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞു കൊണ്ടാണ് പാപ്പരാസി തെറി വിളിക്കുന്നത്.

Ranbir’s reaction to someone in Background – Must see
byu/HotTeaCofee inBollyBlindsNGossip


ഈ വീഡിയോ പുറത്തുവന്നതോടെ പാപ്പരാസികളെ വിമര്‍ശിച്ചു കൊണ്ടാണ് പലരും രംഗത്തെത്തുന്നത്. പാപ്പാരാസികളെ നിയന്ത്രിക്കുന്ന നിയമം വേണം എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, നിതീഷ് തിവാരിയുടെ ‘രാമായണ’യിലാണ് രണ്‍ബിര്‍ അഭിനയിക്കുന്നത്.

700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്‍ബിര്‍ രാമനായി വേഷമിടുമ്പോള്‍ സീതയായി സായ് പല്ലവിയാണ് എത്തുന്നത്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ഹനുമാനായി എത്തുന്നത്.

മൂന്ന് ഭാഗങ്ങളാണ് ചിത്രമൊരുങ്ങുന്നത്. യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. കൂടാതെ മിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും രാമായണത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്.

Latest Stories

വിമതരുടെ ഒരു ആവശ്യവും നടന്നില്ല; നിലപാട് കടുപ്പിച്ച് മെത്രാന്‍പക്ഷം; പ്രതിഷേധിച്ച വൈദികര്‍ സ്വന്തം ഇടവകളിലേക്ക് മടങ്ങി; അതിരൂപതയില്‍ പിടിമുറുക്കി മേജര്‍ ആര്‍ച്ച്ബിഷപ്പ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സർക്കാർ, ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

"സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ വേണം, അതിനൊരു കാരണം ഉണ്ട്"; സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെ

മകര സംക്രാന്തിയും തൈപ്പൊങ്കലും: സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് അവധി

എൽ ക്ലാസിക്കോ മത്സരത്തിലും മെസിക്ക് സമ്മാനവുമായി ആരാധകർ; സംഭവം ഇങ്ങനെ

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി