'ഉണ്ണീ വാവാവോ' പാടിയാലേ മകള്‍ ഉറങ്ങൂ, രണ്‍ബിറും മലയാളം പാട്ട് പഠിച്ചു: ആലിയ ഭട്ട്

അമ്മ ആയതിന് ശേഷമുള്ള ജീവിതം ആസ്വദിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. മകള്‍ക്കായി ‘ഉണ്ണീ വാവാവോ’ എന്ന താരാട്ട് പാട്ട് പഠിച്ചതിനെ കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആലിയ ഇക്കാര്യം പറഞ്ഞത്.

‘ഉണ്ണീ വാവാവോ’ എന്ന പാട്ട് പാടിക്കൊണ്ടാണ് ആലിയ സംസാരിച്ചത്. ഈ താരാട്ട് പാട്ട് രണ്‍ബിറും പാടാറുണ്ട്. റാഹയെ പരിചരിക്കുന്ന സ്ത്രീ വന്നപ്പോള്‍ മുതല്‍ ഈ താരാട്ടുപാട്ട് പാടിക്കൊടുക്കുന്നുണ്ട്. റാഹയ്ക്ക് ഉറങ്ങാന്‍ സമയമാകുമ്പോള്‍ മാമാ വാവോ, പാപാ വാവോ എന്നുപറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ട്.

അങ്ങനെയാണ് രണ്‍ബിര്‍ ഈ താരാട്ടുപാട്ട് പാടിച്ചത്. അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷം തനിക്ക് ഒരുപാട് മാറ്റം സംഭവിച്ചുവെന്നും അത് തുറന്ന് സമ്മതിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും ആലിയ പറന്നുണ്ട്. തന്റെ കാര്യത്തിനായി പലപ്പോഴും സമയം കണ്ടെത്താനാകുന്നില്ല.

തന്റേതായ സമയങ്ങളില്ല. തെറാപ്പി സെഷന് പോലും കഴിഞ്ഞ രണ്ട് മാസമായി പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ആലിയ പറയുന്നുണ്ട്. റാഹ ആദ്യമായി അമ്മയെന്ന് വിളിച്ച നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ആലിയ പറയുന്നു. ‘അവള്‍ ആദ്യമായി എന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാകില്ല. ‘മമ്മ’ എന്നാണ് അവള്‍ വിളിച്ചുതുടങ്ങിയത്.

ആ സമയത്ത് ഞാനും അവളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ‘മമ്മ’ എന്ന് വിളിച്ചത് എന്നാണ് ആലിയ പറയുന്നത്. അതേസമയം, 1991ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയില്‍ ചിത്ര ആലപിച്ചതാണ് ഉണ്ണീ വാവാവോ എന്ന താരാട്ട് പാട്ട്.

Latest Stories

'ക്യാമറകള്‍ എടുത്ത് ഈ നിമിഷം ഓഫീസില്‍ നിന്ന് ഇറങ്ങണം'; അല്‍ ജസീറ ചാനലില്‍ അതിക്രമിച്ച് കയറി ഇസ്രയേല്‍ സൈന്യം; വെസ്റ്റ് ബാങ്കിലെ ഓഫീസ് പൂട്ടിച്ചു

ദേവേന്ദ്രന് വേണ്ടി ആര്‍എസ്എസ്, മാറ്റത്തിന് ബിജെപി?

മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ബിജെപി ചിന്തകള്‍!

അന്‍വറിനെ ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ല; സുവ്യക്തമായ വാചകത്തെ വളച്ചൊടിച്ചു; മാധ്യമ വാര്‍ത്തകള്‍ തള്ളി പിഎംഎ സലാം

'പീസ് ഓഫ് ***' എസ്പാൻയോളിനെതിരായ റയൽ മാഡ്രിഡിൻ്റെ വിജയത്തിനിടെ കാർഡ് കാണിച്ചതിന് റഫറിക്കെതിരെ രോഷാകുലനായി ജൂഡ് ബെല്ലിംഗ്ഹാം

തിരുവനന്തപുരം മെട്രോ ഇനിയും വൈകും; അലൈന്‍മെന്റില്‍ വീണ്ടും മാറ്റങ്ങള്‍; പ്രതിസന്ധിയുടെ കാരണങ്ങള്‍ ഇവ

റൊണാൾഡോയുടെ മൂന്ന് വിരലുകൾ ഉയർത്തിയുള്ള പുതിയ ഗോൾ ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്ത്

വെടിയുതിര്‍ത്താല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കും; ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് അമിത്ഷാ

സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ 'കൊന്നു'; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

WTC 2023-25: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ ചിത്രം ഇങ്ങനെ