വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സെപ്റ്റംബറില്‍ തങ്ങള്‍ക്ക് കുഞ്ഞ് പിറക്കും എന്നായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. എന്നാല്‍ രണ്‍വീറിന് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

തന്റെ വിവാഹചിത്രങ്ങള്‍ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഫോട്ടോകള്‍ നീക്കം ചെയ്തതാണോ അതോ ആര്‍ക്കൈവ് ചെയ്തതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ദീപികയ്‌ക്കൊപ്പമുള്ള മറ്റ് ചിത്രങ്ങള്‍ രണ്‍വീറിന്റെ ടൈംലൈനില്‍ ഇപ്പോവുമുണ്ട്.

രണ്‍വീറിന്റെ പെട്ടെന്നുള്ള ഈ പെരുമാറ്റത്തിന് കാരണം എന്തെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. 2018ല്‍ ആയിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ചത്.

അതേസമയം, ‘സിങ്കം എഗെയ്ന്‍’ എന്ന ചിത്രമാണ് ദീപികയുടെയും രണ്‍വീറിന്റെതുമായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഗര്‍ഭിണി ആണെങ്കിലും വര്‍ക്കില്‍ കോംപ്രമൈസ് ഇല്ലെന്ന് വ്യക്തമാക്കി ദീപിക ചിത്രത്തിന്റെ ഷൂട്ടിംഗ് തുടര്‍ന്നിരുന്നു. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ ദീപിക എത്തുന്നത്.

രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിലെ ആദ്യ ലേഡി ഓഫീസര്‍ ആയാണ് ദീപിക എത്തുന്നത്. ചിത്രത്തില്‍ സിംബ എന്ന കഥാപാത്രമായാണ് രണ്‍വീര്‍ വേഷമിടുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ജാക്കി ഷ്രോഫ് തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം