കപില്‍ ദേവായി രണ്‍വീര്‍, ശ്രീകാന്തായി ജീവ; '83' യുടെ ഫസ്റ്റ് ലുക്കും റിലീസ് തിയതിയും പുറത്തു വിട്ടു

ബോളിവുഡില്‍ ബയോപിക്കുകളുടെ കാലമാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ആയ കപില്‍ ദേവിന്റെയും ബയോപിക് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. 83 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപിലായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് രണ്‍വീര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

1983 ലെ ലോക കപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. ലോര്‍സ്ഡില്‍ അന്ന് കപിലിന്റെ ചെകുത്താന്മാര്‍ ക്രിക്കറ്റ് ലോക കപ്പ് ഉയര്‍ത്തി ഇന്ത്യയുടെ യശസ് ഉയര്‍ത്തി. തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായാണ് അറിയപ്പെടുന്നത്.

https://www.instagram.com/p/BwE6hsVhBoQ/?utm_source=ig_web_copy_link

മധു മന്‍ടേന നിര്‍മ്മിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 ഏപ്രില്‍ 10 ന് ചിത്രം പുറത്തിറങ്ങും.

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം