'നിര്‍മ്മാതാവും നായകനുമായി അവര്‍ കൂടുതല്‍ അടുപ്പത്തിലായിരുന്നു, നാല് സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി; കരിഷ്മ കപൂറിനെതിരെ രവീണ ടണ്ടണ്‍

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രവീണ ടണ്ടണും കരിഷ്മ കപൂറും. ഇരുവരും തമ്മില്‍ അത്ര സൗഹൃദത്തിലല്ല എന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. കരിഷ്മ കാരണം തന്നെ നാല് സിനിമകളില്‍ നിന്നും ഒഴിവാക്കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് രവീണ. കരിഷ്മയുടെ പേര് എടുത്ത് പറയാതെയായിരുന്നു രവീണയുടെ പരാമര്‍ശം.

“”ഞാന്‍ നായികയുടെ പേര് പറയില്ല, പക്ഷേ അവര്‍ സുരക്ഷിതയല്ലാത്തതിനാല്‍ നാല് സിനിമകളില്‍ നിന്നാണ് എന്നെ ഒഴിവാക്കിയത്. വാസ്തവത്തില്‍, ഞാന്‍ അവരോടൊപ്പം ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. നിര്‍മ്മാതാവും നായകനുമായും അവര്‍ കൂടുതല്‍ അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് ഇത് സംഭവിച്ചത്, എന്നാല്‍ ഞാന്‍ ഇത്തരം ഗെയിമുകള്‍ കളിക്കാറില്ല”” എന്ന് രവീണ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

പിന്നാലെ കരിഷ്മ കപൂറിനൊപ്പം പോസ് ചെയ്താല്‍ അത് എന്നെ സൂപ്പര്‍സ്റ്റാറാക്കില്ലെന്നും ആവശ്യമെങ്കില്‍ ഒരു ചൂല് പിടിച്ച് പോസ് ചെയ്യുമെന്നും രവീണ പറഞ്ഞു. കരിഷ്മയും താനും സുഹൃത്തുക്കളല്ല. അജയ് കാരണമുള്ള പ്രശ്‌നങ്ങളാണ്. തൊഴില്‍പരമായി അജയ് അല്ലെങ്കില്‍ കരിഷ്മയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സ്റ്റുപിഡ് ഈഗോ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും രവീണ വ്യക്തമാക്കി.

രവീണയും കരിഷ്മയും നടന്‍ അജയ് ദേവഗണ്ണിനെ ഇഷ്ടപ്പെട്ടിരുന്നു. അജയ് ദേവ്ഗണ്ണിനൊപ്പം രവീണക്കൊപ്പം അഭിനയിക്കുന്നതിനോട് കരിഷ്മക്ക് എതിര്‍പ്പുണ്ടായിരുന്നു. ഷാരൂഖ് ഖാന്റെ വസതിയില്‍ വച്ച് നടന്ന ഹോളി പാര്‍ട്ടിക്കിടെ രവീണക്കൊപ്പം ഫോട്ടോ എടുക്കാന്‍ കരിഷ്മ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു