എന്റെ മക്കള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു, കൊറിയറായി രക്തം അയക്കും..: ദുരനുഭവം പങ്കുവെച്ച് രവീണ ടണ്ടന്‍

ആരാധകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി രവീണ ടണ്ടന്‍. തനിക്ക് രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയിച്ചിരുന്നതായാണ് രവീണ പറയുന്നത്. താനുമായി വിവാഹം കഴിഞ്ഞു, തന്റെ കുട്ടികള്‍ അയാളുടേത് ആണ് എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമം നടന്നരുന്നതായാണ് രവീണ പറയുന്നത്.

”അയാള്‍ എനിക്ക് രക്തക്കുപ്പികള്‍ കൊറിയറായി അയക്കും, രക്തം കൊണ്ട് എഴുതിയ കത്തുകളും അശ്ലീല ചിത്രങ്ങളും അയക്കാറുണ്ട്. ഗോവയില്‍ നിന്നുള്ള ആരാധകനായിരുന്നു. എന്നെ വിവാഹം ചെയ്തതായും എന്റെ കുട്ടികള്‍ അയാളുടേതാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു” എന്നാണ് രവീണ പറയുന്നത്.

കൂടാതെ മറ്റൊരു സംഭവവും താരം പങ്കുവെച്ചു. തന്റെ ഭര്‍ത്താവിന്റെ കാറിന് നേരെ ആരോ വലിയ കല്ലുകള്‍ എറിഞ്ഞു. ഈ സമയം തനിക്ക് പൊലിസീനെ വിളിക്കേണ്ടി വന്നു. പിന്നെ തന്റെ ഗേറ്റ് ചാടി കടന്ന് മറ്റൊരു വ്യക്തി വീടിന് മുന്നില്‍ ഇരുന്നിട്ടുണ്ട് എന്നുമാണ് രവീണ ഇ ടൈംസിനോട് പ്രതികരിക്കുന്നത്.

അതേസമയം, ‘കെജിഎഫ് ചാപ്റ്റര്‍ 2’ ആണ് രവീണയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രി രമിക സെന്‍ എന്ന കഥാപാത്രമായാണ് രവീണ വേഷമിട്ടത്. ചിത്രത്തിലെ ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു രമിക സെന്‍. രവീണയുടെ പ്രകടനത്തിന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?