ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ മരിക്കുമായിരുന്നു.. ഷാരൂഖിന്റെ സിനിമകളോട് എല്ലാം നോ പറഞ്ഞു; കാരണം വെളിപ്പെടുത്തി രവീണ ടണ്ടന്‍

‘ഛയ്യ ഛയ്യ’ എന്ന ഗാനത്തിന് പലര്‍ക്കും നൊസ്റ്റാള്‍ജിക് മെമ്മറിയുണ്ടാകും. നടി മലൈക അറോറ ശ്രദ്ധ നേടുന്നത് ഈ ഗാനത്തിലൂടെയാണ്. എന്നാല്‍ ഓടുന്ന ട്രെയ്‌നിന് മുകളില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന ഈ ഗാനരംഗത്ത് അഭിനയിക്കേണ്ടിയിരുന്നത് മലൈക ആയിരുന്നില്ല. രവീണ ടണ്ടനെ ആയിരുന്നു ഈ ഗാനത്തിനായി ആദ്യം സമീപിച്ചത്.

എന്നാല്‍ രവീണ ഈ അവസരം നിരസിക്കുകയായിരുന്നു. രവീണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ”ആ സമയത്ത് ഞാന്‍ ചെയ്ത ‘ഷെഹര്‍ കി ലഡ്കി’ വന്‍ വിജയമായിരുന്നു. അങ്ങനെയാണ് ഛയ്യ ഛയ്യ എന്ന ഗാനം എന്നിലേക്ക് എത്തുന്നത്. ഷാറൂഖ് ഖാന്‍ ആണ് ഈ പാട്ടിനെക്കുറിച്ച് എന്നോട് പറഞ്ഞത്.

”മണിരത്‌നം സാറിന് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും ഞങ്ങളുടെ ചിത്രത്തിന് വേണ്ടി ഗാനം ചെയ്യണമെന്നും ഷാരൂഖ് പറഞ്ഞു. എന്നാല്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുമോയെന്ന് ഞാന്‍ ഭയന്നിരുന്നു. ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. മണിരത്‌നം സാറിന്റെ ചിത്രത്തിന് മരിക്കുമായിരുന്നു. അത്രമാത്രം ആഗ്രഹിച്ചിരുന്നു.”

”എന്നാല്‍ വീണ്ടും ഒരു ഐറ്റം ഗാനത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അക്കാലത്ത് ആളുകള്‍ ടൈപ്പ്കാസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ആ ഭയത്താല്‍ ആ ചിത്രം നിരസിച്ചു. ഇതുകൂടാതെ ഡാര്‍, ദേശി ബഹു ഇംഗ്ലീഷ് മെന്‍, കുച്ച് കുച്ച് ഹോതാ ഹേ എന്നിവയുള്‍പ്പെടെയുള്ള ഷാറൂഖ് ഖാന്‍ ചിത്രങ്ങളും വേണ്ടെന്ന് വെച്ചു” എന്നാണ് രവീണ പറയുന്നത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ