തനിക്കെതിരെ നടന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചും കരിയര്‍ നശിപ്പിക്കുന്ന ഗോസിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞ് രവീണ ടണ്ടന്‍. തൊണ്ണൂറുകളില്‍ തന്നെ ഒരുപാട് പേരുകള്‍ വിളിച്ച് കളിയാക്കിയിട്ടുണ്ടെന്നും അന്ന് സ്ത്രീ തന്നെ ആയിരുന്നു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു എന്നുമാണ് രവീണ ടണ്ടന്‍ പറയുന്നത്.
90കളിലെ ഗോസിപ്പ് മാഗസിനുകളാണ് ഏറ്റവും മോശം. സ്ത്രീകളില്‍ ചിലര്‍, സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കള്‍, സ്ത്രീകളെ നാണം കെടുത്തുന്നവര്‍, മറ്റൊരു സ്ത്രീയെ താഴെയിറക്കാന്‍ സാധ്യമായതെല്ലാം അവര്‍ ചെയ്യും. ഇന്ന് അവര്‍ ഏറ്റവും വലിയ ഫെമിനിസ്റ്റുകളായി നടക്കുന്നു.
അത് എപ്പോഴാണ് സംഭവിച്ചതെന്ന് ഓര്‍ത്ത് താന്‍ അത്ഭുതപ്പെടുന്നുണ്ട്. വനിതാ ന്യൂസ് എഡിറ്റര്‍മാരെല്ലാം നടന്മാരുമായി പ്രണയത്തിലാകും. താര നടന്‍മാര്‍ പറയുന്നതായിരുന്നു അവര്‍ക്ക് അവസാന വാക്ക്. മുന്‍നിര നടന് ഒരു സ്ത്രീയെ ഇന്‍ഡസ്ട്രയില്‍ നിന്ന് മാറ്റണമെങ്കില്‍ ആ സ്ത്രീയെ അപമാനിക്കും.
അക്ഷരാര്‍ത്ഥത്തില്‍, അവരെക്കുറിച്ച് മോശം ലേഖനങ്ങള്‍ മാസികകളില്‍ എഴുതിപ്പിച്ച് വിടും. അങ്ങനെ അവരുടെ കരിയര്‍ നശിപ്പിക്കും. പിന്നീട് മാസികയുടെ അടുത്ത ലക്കങ്ങളില്‍, ‘നേരത്തെ പ്രസിദ്ധികരിച്ച കഥ സത്യമല്ലെന്ന് തെളിഞ്ഞു’ എന്നെഴുതും.
Read more
പിന്നെ ആരാണ് അത് വായിക്കുക? ആ സമയത്ത് പുറത്തിറങ്ങിയ വാര്‍ത്ത തലക്കെട്ടുകള്‍ ഇതിനോടകം തന്നെ വലിയ വാര്‍ത്തയായി മാറിയിട്ടുണ്ടാകും എന്നാണ് രവീണ ഒരു അഭിമുഖത്തില്‍ പറയുന്നത്.