സുശാന്ത് ആത്മഹത്യ വിവാദങ്ങള്‍ കെട്ടടങ്ങി; റിയ ചക്രബര്‍ത്തി വീണ്ടും പ്രണയത്തില്‍

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ വിവാദത്തിലായ താരമാണ് റിയ ചക്രബര്‍ത്തി. സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് കാമുകിയായ റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിനെ അമിതമായി ലഹരി ഉപയോഗിക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ചു എന്ന കുറ്റവും റിയക്ക് എതിരെ ചുമത്തിയിരുന്നു.

പിന്നീട് താരം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. റിയ ചക്രബര്‍ത്തി വീണ്ടും പ്രണയത്തില്‍ എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബണ്ടി സാജ്‌ദെ എന്ന വ്യവസായിയെ താരം ഡേറ്റ് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ശ്രദ്ധ നേടുന്നത്. ഷാഷന്‍ ഡിസൈനറായ സജ്‌ദെയുടെ സഹോദരനാണ് ബണ്ടി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തളര്‍ന്നിരിക്കുന്ന റിയ ചക്രബര്‍ത്തിക്ക് ആശ്വസമാണ് ബണ്ടി. അവര്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. റിയക്ക് പിന്തുണയുമായി ബണ്ടി കൂടെയുണ്ടാവാറുണ്ട് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

Read more

ബണ്ടിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 7ന് ആണ് റിയ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ബണ്ടി നടി സൊനാക്ഷി സിന്‍ഹയെ ഡേറ്റ് ചെയ്യുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, 2021ല്‍ പുറത്തിറങ്ങിയ ‘ചെഹ്‌ര’ ആയിരുന്നു റിയയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 2020ല്‍ ജൂണ്‍ 14ന് ആണ് സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തത്.