'നിങ്ങളെന്റെ ദൈവമാണ്, ഏറ്റവും നല്ല മനുഷ്യന്‍'; റിയ ചക്രബര്‍ത്തിയും മഹേഷ് ഭട്ടും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രബര്‍ത്തിയുടെയും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. ജൂണ്‍ 8-ന് സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ആണ് പുറത്തു വന്നിരിക്കുന്നത്.

“ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സര്‍..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും”” എന്ന് കുറിച്ചാണ്‌സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിര്‍മിച്ച “ജലേബി” എന്ന സിനിമയില്‍ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. “”ഞങ്ങളുടെ അവസാനത്തെ കോള്‍ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങള്‍ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങള്‍ എനിക്കൊപ്പമുണ്ട്”” എന്നാണ് റിയ അയച്ച സന്ദേശങ്ങള്‍.

“”തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്‌നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും”” എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. “”താങ്കള്‍ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതല്‍ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കള്‍”” എന്ന് റിയ മറുപടിയും നല്‍കിയിട്ടുണ്ട്.

“”താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു…”” എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നീ എന്റെ കുഞ്ഞല്ലേ, ഞാന്‍ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നല്‍കിയിട്ടുണ്ട്.

ജൂണ്‍ 14-നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ ബാന്ദ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ സുശാന്തിനും റിയക്കും ഇടയില്‍ എന്താണ് സംഭവിച്ചതെന്നും സിബിഐ സംഘം അന്വേഷിക്കുന്നുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ റിയക്കും മഹേഷ് ഭട്ടിനുമെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം