താന്‍ ഒരുപാട് മോശം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് റിച്ച ഛദ്ദ. താന്‍ പണത്തിന് വേണ്ടി മാത്രമല്ല സിനിമകള്‍ ചെയ്യുന്നത് എന്ന് പറഞ്ഞ റിച്ച സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് സംഭവിച്ച പിഴവുകളെ കുറിച്ച് തുറന്നു പറയുകയായിരുന്നു. ടോക്‌സിക് ആയുള്ള സ്ത്രീകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും റിച്ച പറയുന്നുണ്ട്.
”എന്റെ ഫിലിമോഗ്രാഫി കാണുമ്പോള്‍ ഞാന്‍ ഏറെ വിഷമിക്കുന്ന സിനിമകളുണ്ട്. ആ സിനിമകള്‍ ഏറ്റെടുത്തപ്പോള്‍ അത് ഇത്രയും മോശമാകുമെന്ന് അറിയില്ലായിരുന്നു. എന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെ അതിന് നല്‍കിയെങ്കിലും ആ സിനിമളില്‍ അഭിനയിച്ചത് ഞാന്‍ എടുത്ത തെറ്റായ തീരുമാനമാണ്.”
”ടോക്‌സിക് ആയ സ്ത്രീകള്‍ക്കൊപ്പവും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ടോക്‌സിക് ആയ സ്ഥലത്ത് മോശം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നു. അങ്ങനെ അഞ്ചോ ആറോ മോശം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമകളൊക്കെ വളരെ മോശമായിരുന്നു” എന്നാണ് റിച്ച ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, ‘ഫുക്രി 3’ ആണ് റിച്ചയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഹിറ്റ് കോമഡി ചിത്രമായ ‘ഫുക്രി’യുടെ മൂന്നാം ഭാഗമാണ് ഈ ചിത്രം. മൃഗദീപ് സിംഗ് ലാമ്പ സംവിധാനം ചെയ്ത ഫുക്രി 3 ബോക്‌സ് ഓഫീസില്‍ 100 കോടിയില്‍ അധികം കളക്ഷന്‍ നേടിയിട്ടുണ്ട്.