റിയ ചക്രബര്‍ത്തിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്ത്; ലിസ്റ്റില്‍ ആമിര്‍ ഖാനും റാണ ദഗുബതിയും

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തിയുടെ ഫോണ്‍ വിളിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആമിര്‍ ഖാന്‍ അടക്കമുള്ള പല പ്രമുഖ താരങ്ങളെയും റിയ വിളിച്ചതായുള്ള രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

ആമിര്‍ ഖാനെ ഒരു തവണയാണ് റിയ വിളിച്ചിരിക്കുന്നത്. മൂന്ന് സന്ദേശങ്ങളാണ് ആമിര്‍ റിയയ്ക്ക് അയച്ചത്. സുശാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും മൂന്ന് ഖാന്‍മാരും (ആമിര്‍, സല്‍മാന്‍, ഷാരൂഖ്) ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിയയുടെ ഫോണ്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

നടന്‍ റാണ ദഗുബതിയെ ഏഴ് തവണയാണ് റിയ വിളിച്ചത്. നാല് തവണ റാണ തിരിച്ചു വിളിച്ചിട്ടുണ്ട്. നടി രാകുല്‍ പ്രീത് സിങ്ങിനെ 30 തവണയാണ് റിയ വിളിച്ചത്. പിന്നീട് 14 തവണയും വിളിച്ചിട്ടുണ്ട്. ഇരുവരും സന്ദേശങ്ങളും അയച്ചിട്ടുണ്ട്. ആഷിഖി 2 നായകന്‍ ആദിത്യ റോയ് കപൂറിനെ 16 തവണയാണ് റിയ വിളിച്ചത്. 7 തവണ ആദിത്യ തിരിച്ചുവിളിച്ചിട്ടുണ്ട്.

നടി ശ്രദ്ധ കപൂറിനെ 3 തവണയും പിന്നീട് രണ്ട് തവണയും വിളിച്ചിട്ടുണ്ട്. അന്തരിച്ച ഡാന്‍സ് മാസ്റ്റര്‍ സരോജ് ഖാനെ രണ്ട് തവണ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു തവണ റിയയുടെ മൊഴി രേഖപ്പെടുത്തി. റിയയുടെ സഹോദരന്‍ ഷോയിക്കിനെയും മുന്‍ മാനേജര്‍ ശ്രുതി മോദിയെയും മൂന്ന് തവണ ചോദ്യം ചെയ്തു.

അച്ഛന്‍ ഇന്ദ്രജിത്തിനെ ഒരു തവണയും ചോദ്യം ചെയ്തു. അതേസമയം, സുശാന്തിന്റെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ അടയാളം മാത്രമേ കണ്ടിട്ടുള്ളുവെന്നും തൂങ്ങി നില്‍ക്കുന്നത് കണ്ടിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്‍കി

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ