ബോളിവുഡില്‍ ‘കോപ് യൂണിവേഴ്‌സ്’ തന്നെ സൃഷ്ടിച്ച സംവിധായകനാണ് രോഹിത് ഷെട്ടി. നിരവധി പൊലീസ് സിനിമകള്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 14ന് പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയാണ് രോഹിത് ഷെട്ടി.
മുംബൈയിലെ ജുഹു ബീച്ച് പൊലീസ് സ്റ്റേഷന്‍ ആണ് രോഹിത് ഷെട്ടി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കമ്മീഷണര്‍ വിവേക് ഫാന്‍സാല്‍കറിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കൂടാതെ പൊലീസ് സ്റ്റേഷന്‍ പണിയാന്‍ സംഭാവന നല്‍കുകയും സംവിധായകന്‍ ചെയ്തിരുന്നു.
അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ‘സിങ്കം’ എന്ന സിനിമയിലൂടെയാണ് രോഹിത് ഷെട്ടി പൊലീസ് സിനിമ ഒരുക്കാന്‍ ആരംഭിച്ചത്. അതിന് ശേഷം ‘സിങ്കം റിട്ടേണ്‍സ്’ സംവിധാനം ചെയ്തു. സൂര്യ നായകനായി ‘സിങ്കം’ സീരിസിന്റെ ഹിന്ദി റീമേക്ക് ആണിവ.
പിന്നീട് രണ്‍വീര്‍ സിംഗിനെ നായകനാക്കി അദ്ദേഹം ‘സിംബ’ എന്ന കോമഡി പൊലീസ് ചിത്രം ഒരുക്കി. അതിന് ശേഷമാണ് രോഹിത് തന്റെ കോപ്പ് യൂണിവേഴ്സ് ആരംഭിക്കുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി ‘സൂര്യവന്‍ശി’ എന്ന സിനിമയും രോഹിത് ഒരുക്കി.
സൂര്യവന്‍ശിയില്‍ അക്ഷയ്ക്ക് ഒപ്പം സിങ്കം സിനിമയിലെ അജയ് ദേവ്ഗണിന്റെ കഥാപാത്രത്തെയും സിംബയിലെ കഥാപാത്രത്തെയും ഒരുമിച്ച് കൊണ്ടു വന്നിരുന്നു. രോഹിത് ഷെട്ടിയുടെ അടുത്ത പ്രൊജക്ടും പൊലീസുകാരെ ചുറ്റിപ്പറ്റിയാണ്.