ബോളിവുഡ് താരസുന്ദരി കരീന കപൂറിനെ ബോളിവുഡിലെ ഗോസിപ് രാഞ്ജി എന്ന് വിശേഷിപ്പിച്ച് സംവിധായകനും നിര്‍മ്മാതാവുമായ രോഹിത് ഷെട്ടി. ബോളിവുഡിലെ സിസിടിവിയാണെന്നും ഇക്കാര്യം തനിക്ക് സ്വയം മനസ്സി ലായതാണെന്നും രോഹിത് ഷെട്ടി പറഞ്ഞു. എന്തുകണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നും സംവിധായകന്‍ വ്യക്തമാക്കി.
“”കരീന ബോളിവുഡിലെ ഗോസിപ് രാഞ്ജിയാണ്. ചെന്നൈ എക്‌സ്പ്രസ് സിനിമയുടെ കാര്യത്തിനായി രാത്രി ഷാരൂഖ് ഖാനെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യം എനിക്കും കരണ്‍ ജോഹറിനും മാത്രമേ അറിയാവൂ. പിറ്റേന്ന് കരീനയുടെ വീട്ടിലെത്തിയപ്പോള്‍ ഉടനെ ചോദിച്ചു “ഇന്നലെ ഷാരൂഖിനെ കണ്ടിരുന്നുവല്ലേ” എന്ന്. അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു മുംബൈ പോലീസിനെ പ്രേക്ഷകരായി കൊണ്ടുവരുമെന്ന് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു. കരീനയെ കണ്ടാല്‍ അവര്‍ പൊലീസിലെടുക്കും എന്ന്.””
“”കരീനക്ക് സിസിടിവി ബിസിനസ് ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരുടെയും വീട്ടില്‍ അവര്‍ സിസിടിവി വെച്ചനേ. ബോളിവുഡിലെ സിസിടിവിയാകും. ഇന്ത്യയിലും ബോളിവുഡിലും സംഭവിക്കുന്നതൊക്കെ വീട്ടിലിരുന്ന് കണ്ടേനെ”” എന്ന് ഒരു റിയാലിറ്റി ഷോയ്ക്കിടെ രോഹിത് ഷെട്ടി വ്യക്തമാക്കി. നേരത്തെ കത്രീനക്കെതിരെയും രോഹിത് സംസാരിച്ചിരുന്നു. ഒരു സീനില്‍ നായകന്‍മാര്‍ക്കിടയില്‍ കത്രീനയെന്ന നടിയെ ആരും ശ്രദ്ധിക്കില്ലെന്നായിരുന്നു രോഹിത് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.