ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെടുത്ത ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാരവാനിലേക്ക് സാറ കയറിപ്പോകുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടൊണ് സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയത്.
നീല നിറത്തിലുളള മിനി ഗൗണ്‍ അണിഞ്ഞ് കൂടെയുളളവര്‍ക്കൊപ്പം കാരവാനിനടുത്തേക്ക് നടന്നുപോകുന്ന സാറയെയാണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് ചുറ്റുമുളളവരെ നോക്കി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് സാറ കാരവാനിലേക്ക് കയറിപ്പോകുന്നത്.
View this post on Instagram
സാറയ്ക്ക് അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് മുന്‍പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധികം വൈകാതെ താരത്തിന്റെ ബോളിവുഡ് പ്രവേശനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് സാറ. 6.8 മില്യണ്‍ ഫോളോവേഴ്‌സ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുണ്ട്.
നിരവധി പരസ്യചിത്രങ്ങളിലും സാറ അഭിനയിച്ചിട്ടുണ്ട്. സാറാ ടെണ്ടുല്‍ക്കര്‍ ഷോപ്പ് എന്ന ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഉടമയാണ് സാറ. കൊറിയന്‍ ബ്യൂട്ടി ബ്രാന്‍ഡായ ലാനെജിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി സാറയെ തിരഞ്ഞെടുത്തിരുന്നു.