മുറിവുകളുടെ എണ്ണം കുറവ്, ആശുപത്രിയില്‍ എത്തിയ സമയത്തിലും പൊരുത്തക്കേട്! സെയ്ഫ് ശരിക്കും ആക്രമിക്കപ്പെട്ടോ?

നട്ടെല്ലിന് സര്‍ജറി കഴിഞ്ഞതിന് പിന്നാലെ നടന്‍ സെയ്ഫ് അലിഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്ന് പോയ വീഡിയോ ചര്‍ച്ചയായിരുന്നു. നട്ടെല്ലിന് ഉള്‍പ്പടെ ഗുരുതുര പരുക്കേറ്റ താരം ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പെട്ടന്ന് എങ്ങനെയാണ് ഇത്ര ആരോഗ്യവാനായി നടന്നു പോയത് എന്നായിരുന്നു പലരുടെയും ചോദ്യം. ഈ ആക്രമണം പിആര്‍ സ്റ്റണ്ട് ആണോ എന്ന് ചോദിച്ചും പലരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, സെയ്ഫ് അലിഖാന്റെ വിഷയത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നടനെ ആശുപത്രിയില്‍ എത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. പതിനാറാം തിയതി പുലര്‍ച്ചെ 2.30ന് ആണ് ആക്രമണം നടന്നത്. എന്നാല്‍ നടനെ എത്തിച്ചത് പുലര്‍ച്ചെ 4.10ന് ആണെന്നാണ് ആശുപത്രി രേഖകളില്‍ ഉള്ളത്.

ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10-15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാര്‍ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നത്. കൂടാതെ നടന് അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നത് എന്നുമാണ് മെഡിക്കല്‍ രേഖകളില്‍ പറയുന്നത്.

ആറ് മുറിവുകളാണ് ഉണ്ടായിരുന്നത് എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. അതേസമയം, ജനുവരി 16ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ ബംഗ്ലദേശ് സ്വദേശിയായ പ്രതി അതിക്രമിച്ച് കയറി സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തിരുന്നു.

Read more