ബോളിവുഡിനെ പിടിച്ചു കുലുക്കിയാണ് ലഹരിമരുന്ന് കേസ് പുറത്തുവന്നത്. ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയ താരങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തു വന്നതോടെ ചോദ്യം ചെയ്യാനായി എന്‍സിബി വിളിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ നിന്നും സാറ അലിഖാനെ രക്ഷിക്കാനില്ലെന്ന നിലപാടിലാണ് അച്ഛന്‍ സെയ്ഫ് അലിഖാന്‍.
മകളെ രക്ഷിക്കാനായി നടിയുടെ അമ്മയും സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യയുമായ അമൃത സിംഗ് സെയ്ഫിനെ സഹായത്തിനായി സമീപിച്ചുവെന്നും എന്നാല്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഭാര്യ കരീനയക്കും മകന്‍ തൈമൂറിനും ഒപ്പം ഡല്‍ഹിയിലേക്ക് പറന്നിരിക്കുകയാണ് സെയ്ഫ്.
ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിനായാണ് കരീനയുടെ ഡല്‍ഹി യാത്ര. സാറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ സിനിമയായ കേദാര്‍നാഥിന്റെ ചിത്രീകരണ സമയത്ത് സുശാന്ത് സിംഗ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നു എന്നും നടനൊപ്പം തായ്‌ലന്‍ഡില്‍ പോയിരുന്നുവെന്നും സാറ എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Read more
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ കണ്ണികളായ ലഹരിമരുന്ന് കേസ് പുറത്തുവന്നത്. സുശാന്തിന്റെ കാമുകിയായിരുന്ന നടി റിയ ചക്രബര്‍ത്തിയാണ് ആദ്യം കേസില്‍ അറസ്റ്റിലായത്.