സെയ്ഫ് അലിഖാന്റെ മകനും നടനുമായ ഇബ്രാഹിം പങ്കുവെച്ച ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. “”ഞാനും വൃദ്ധനും”” എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഇബ്രാഹിം പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരുന്നത്. ഇത് കണ്ട് ആരാധകരും ഞെട്ടിയിരുന്നു.
സെയ്ഫ് ആണ് കൂടുതല്‍ സുന്ദരന്‍, അച്ഛന് പ്രായമായാലും അച്ഛാന്ന് തന്നെ വിളിക്കണം വൃദ്ധന്‍ എന്ന് പറയരുത് എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. പിന്നാലെ ഒരു അഭിമുഖത്തിനിടെ ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍. താന്‍ ഇബ്രാഹിമിന് വൃദ്ധന്‍ ആണ് എന്നത് ശരിയാണെന്ന് സെയ്ഫ് പറയുന്നു.
“”പ്രായമാകുന്നത് എന്നെ ബുദ്ധിമുട്ടിക്കുന്നില്ല, ഞാന്‍ ഇബ്രാഹിമിന് വൃദ്ധനാണ് എന്നതാണ് ശരി. എന്നാല്‍ ആരോഗ്യവാനായിരിക്കാനും ഏറ്റവും മികച്ചതായി കാണാനും ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ കുറച്ചു കാലത്തേക്ക് ഒരു വൃദ്ധനെപ്പോലെ ആകില്ല, പക്ഷെ അതിലെ വിരോധാഭാസം ഞാന്‍ മനസ്സിലാക്കുന്നു”” എന്ന് സെയ്ഫ് പറഞ്ഞു.
https://www.instagram.com/p/B9eCbMQhh4j/?utm_source=ig_embed