കരീനക്ക് വധഭീഷണിയുണ്ടായിരുന്നു, കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞ് സന്ദേശം എത്തി: സെയ്ഫ് അലിഖാന്‍

ദീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു 2012ല്‍ സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹത്തിന്റെ സമയത്ത് കരീനയ്‌ക്കെതിരെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാന്‍.

എന്റെയും കരീനയുടെയും വിവാഹത്തില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു. കരീനയുടെ പിതാവിന് രണ്‍ധീര്‍ കപൂറിന് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് പറഞ്ഞു. ബോംബ് ഭീഷണിയും മുഴക്കിയിരുന്നു എന്നാണ് സെയ്ഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

തന്റെ മാതാപിതാക്കളുടെ വിവാഹ സമയത്തും സമാനമായ സംഭവം ഉണ്ടായെന്നും സെയ്ഫ് പറയുന്നുണ്ട്. എന്റെ മാതാപിതാക്കളായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ഷര്‍മിള ടാഗോറും വിവാഹിതരായപ്പോള്‍ കുടുംബത്തിന് സമാനമായ ഭീഷണിയുണ്ടായിരുന്നു.

എന്നാല്‍ ഈ കാര്യങ്ങളൊന്നും അന്ന് തന്നെ അലട്ടിയില്ല, കാരണം ഈ ആളുകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ആരാണ് ശ്രദ്ധിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതും നടപ്പാക്കുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ് എന്നാണ് സെയ്ഫ് അലിഖാന്‍ പറയുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം