പ്രേക്ഷകര്‍ നിരാശരാക്കി, ചെലവാക്കിയത് പോലെ കിട്ടിയില്ല;'വിക്രം വേദ' പരാജയത്തില്‍ സെയ്ഫ് അലിഖാന്‍

‘വിക്രം വേദ’യുടെ പരാജയത്തില്‍ പ്രതികരിച്ച് സെയ്ഫ് അലിഖാന്‍. തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് കളക്ഷന്‍ കണക്കുകള്‍ എത്തിയത് എന്നാണ് സെയ്ഫ് പറയുന്നത്. സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനും ഒന്നിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് റിലീസ് ചെയ്തിരുന്നത്.

എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം ചിത്രത്തിന് നേടാനായില്ല. ഈ പശ്ചാത്തലത്തിലാണ് സെയ്ഫ് സംസാരിച്ചത്. ”പ്രേക്ഷകര്‍ക്ക് എന്ത് ഇഷ്ടപ്പെടുമെന്നോ ഇഷ്ടപ്പെടില്ലെന്നോ അറിയില്ല. എന്തെല്ലാമോ ഇവിടെ സംഭിക്കുന്നുണ്ട്, എന്താണെന്ന് കൃത്യമായി എനിക്ക് മനസിലാകുന്നില്ല.”

”ഞങ്ങളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചതായിരുന്നു കളക്ഷന്‍ കണക്കുകള്‍. ചിലവാക്കിയത് തിരികെ പിടിക്കാനായില്ല” എന്നാണ് സെയ്ഫ് ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ഈ സിനിമ.

തമിഴിലെ സംവിധായകരായ ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്തത്. റിലീസ് ചെയ്ത ആദ്യ ദിനം ആഗോളതലത്തില്‍ പത്തു കോടിക്ക് അടുത്ത് മാത്രമാണ് ചിത്രത്തിന് നേടാനായത്.

സമീപ കാലത്ത് ഇറങ്ങിയിട്ടുള്ള ബോളിവുഡ് ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയമായിരുന്നെങ്കിലും ഭേദപ്പെട്ട ഓപ്പണിംഗ് നേടിയിരുന്നു. 175 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 135 കോടിയാണ് ഇതുവരെ നേടിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം