പരിക്കും ശസ്ത്രക്രിയയുടെ ഈ ജോലിയുടെ ഭാഗമാണ്..; സര്‍ജറിക്ക് ശേഷം സെയ്ഫ് അലിഖാന്‍

ട്രൈസെപ് സര്‍ജറിക് വിധേയനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. പുതിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.

”ഈ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടര്‍മാരുടെ അത്ഭുതകരമായ കൈകളില്‍ ആയിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, അവരുടെ സ്‌നേഹത്തിനും കരുതലിനും ഞാന്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി” എന്നാണ് സെയ്ഫ് പറയുന്നത്.

ചെറിയ ശസ്ത്രക്രിയയാണ് നടന്നതെന്നും ഏറെ നാളായി ചെയ്യണമെന്ന് വിചാരിച്ച് നീണ്ടുപോയതായിരുന്നു ഇതെന്നും സെയ്ഫ് അലി ഖാനോട് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ‘ദേവര’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ സെയ്ഫിന് തോളിനും കാല്‍മുട്ടിനും പരിക്കുപറ്റിയിരുന്നു.

ജൂനിയര്‍ എന്‍ടിആര്‍ നായകനായ ചിത്രമാണ് ദേവര. ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായിക. ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് ദേവര ഒരുങ്ങുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി