ഗംഭീര തുടക്കവുമായി പ്രശാന്ത് നീല്‍ ചിത്രം ‘സലാര്‍’. ‘കെജിഎഫ് 2’ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെ മറികടന്നാണ് സലാര്‍ ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരിക്കുന്നത്. പ്രഭാസും പൃഥ്വിരാജും ഒന്നിച്ച ചിത്രത്തിന് ആഗോളതലത്തില്‍ 175 കോടി രൂപ കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സലാര്‍ ഇന്ത്യയില്‍ നിന്നും മാത്രം നേടിയത് 95 കോടി രൂപയാണ്. 1000 കോടി ക്ലബ്ബില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നിവയെ മറികടന്ന് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് സലാര്‍. പഠാന്‍ ആദ്യ ദിനം നേടിയത് 57 കോടി രൂപയാണ്. 129 കോടി രൂപയായിരുന്നു ജവാന്‍ ആദ്യ ദിനം നേടിയത്.
With Rod Release In North & Overseas, #Prabhas‘s #Salaar Day1 will be more than 175cr Worldwide🥵💥💥💥🙏
3 Way clash lo kuda 175cr day1 🔥🔥
India’s Biggest Star for a Reason💥#SalaarRulingBoxOffice pic.twitter.com/jDK21cprIA— Hail Prabhas (@HailPrabhas007) December 23, 2023
145 കോടി രൂപ നേടി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഓപ്പണിംഗ് കളക്ഷന്‍ നേടിയത് വിജയ് ചിത്രം ‘ലിയോ’ ആയിരുന്നു. ഈ റെക്കോര്‍ഡ് ആണ് സലാര്‍ തകര്‍ത്തിരിക്കുന്നത്. അതേസമയം, വെള്ളിയാഴ്ച അര്‍ധരാത്രി 12.21 തന്നെ സലാറിന്റെ ഷോകള്‍ ആരംഭിച്ചിരുന്നു.
‘ബാഹുബലി’ സീരിസിന് ശേഷം പ്രഭാസിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാവുകയാണ് സലാര്‍. ബാഹുബലിക്ക് ശേഷം എത്തിയ പ്രഭാസിന്റെ എല്ലാ സിനിമകളും തിയേറ്ററില്‍ ഫ്‌ലോപ്പ് ആയിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചത്.
Read more
ദേവ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടത്. ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ബോബി സിംഹ, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.