ഒരു പ്രശ്‌നമുണ്ട്, സല്‍മാന്‍ വിവാഹം ചെയ്യാത്തതിന് പിന്നിലെ കാരണമിതാണ്..; വെളിപ്പെടുത്തി പിതാവ് സലിം ഖാന്‍

ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ ആയി തുടരുകയാണ് സല്‍മാന്‍ ഖാന്‍. 58-ാം വയസ്സിലും താരം ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. എന്തുകൊണ്ടാണ് താരം വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്ന ചോദ്യത്തിന് സല്‍മാന്റെ പിതാവ് സലിം ഖാന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

മുതിര്‍ന്ന തിരക്കഥാകൃത്ത് ആയ സലിം ഖാന്‍, തന്റെ മകന്‍ സല്‍മാന്‍ വിവാഹത്തെ എങ്ങനെ വീക്ഷിക്കുന്നുവെന്നും എന്തുകൊണ്ടാണ് അദ്ദേഹം ദാമ്പത്യജീവിതം ഇതുവരെ സ്വീകരിക്കാത്തതെന്നും പറയുന്ന ഒരു വീഡിയോ ഈയിടെയായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധ നേടുകയാണ്.

”അവന്‍ വളരെ പെട്ടെന്ന് പ്രണയബന്ധങ്ങളിലേക്ക് കടക്കാറുണ്ട്. പക്ഷേ അവന് വിവാഹം കഴിക്കാനുള്ള ധൈര്യമില്ല. വളരെ ലളിതമായ സ്വഭാവമുള്ള അവന്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. തന്റെ അമ്മയെപ്പോലെ ഒരു കുടുംബം കൈകാര്യം ചെയ്യാന്‍ ആ സ്ത്രീക്ക് കഴിയുമോ എന്ന് അവന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.”

”താന്‍ ഡേറ്റ് ചെയ്യുന്ന സ്ത്രീകളില്‍ അമ്മയ്ക്കുള്ള ഗുണങ്ങളും സ്വഭാവങ്ങളും സല്‍മാന്‍ എപ്പോഴും നോക്കാറുണ്ട്. താന്‍ വിവാഹം കഴിക്കുന്ന സ്ത്രീ, തന്റെ അമ്മയെ പോലെ ഭര്‍ത്താവിനും കുട്ടികള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരാളായിരിക്കണം. അവള്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യണം.”

”അവരെ ഒരുങ്ങുവാന്‍ സഹായിക്കുകയും അവരുടെ ഗൃഹപാഠം ചെയ്തുവെന്ന് ഉറപ്പാക്കുകയും വേണം. ഇന്നത്തെ കാലത്ത് ഇതൊന്നും അത്ര എളുപ്പമല്ല. ഇതുകൊണ്ടാണ് സല്‍മാന്‍ ഖാന്‍ വിവാഹം ചെയ്യാതിരുന്നത്” എന്നാണ് സലിം ഖാന്‍ പറയുന്നത്. അതേസമയം, സോമി അലി, സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് എന്നീ നടിമാരുമായി സല്‍മാന്‍ പ്രണയത്തിലായിരുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍