ഈ സുരക്ഷ അസൗകര്യം സൃഷ്ടിക്കുകയാണ്, സംഭവിക്കാനുള്ളത് എന്ത് ചെയ്താലും സംഭവിക്കും: സല്‍മാന്‍ ഖാന്‍

തുടര്‍ച്ചയായി വധ ഭീഷണി ലഭിക്കുന്നത് കൊണ്ട് സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് താരം വീടിന് പുറത്തുപോലും ഇറങ്ങാറുള്ളത്. സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് കാറും താരം വാങ്ങിയിട്ടുണ്ട്.

തനിക്ക് നേരേയുള്ള വധഭീഷണിയെ കുറിച്ച് തുറന്നു പറയുകയാണ് സല്‍മാന്‍ ഇപ്പോള്‍. സുരക്ഷ കാരണം തനിക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നാണ് സല്‍മാന്‍ പറയുന്നത്. റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല.

ഈ സുരക്ഷ കാരണം മറ്റുള്ളവര്‍ക്ക് കൂടിയാണ് അസൗകര്യം സൃഷ്ടിക്കുന്നത്. ചുറ്റും ധാരാളം അംഗരക്ഷകരാണുള്ളത്. എങ്കിലും എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കുമെന്ന് അറിയാം. സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാള്‍ നല്ലത്. എല്ലായിടത്തും പൂര്‍ണ സുരക്ഷയോടെയാണ് പോകുന്നത്.

നിരവധി തോക്കുകള്‍ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ എന്നെത്തന്നെ ഭയപ്പെടുന്നു എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. അതേസമയം, നടനെതിരെ വധിഭീഷണി മുഴക്കി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ ചെയ്ത 16 വയസുകാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ച് 26ന് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി കത്തും സല്‍മാന്‍ ഖാന് ലഭിച്ചിരുന്നു. ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം