വിദേശത്ത് നിന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ വരുത്തി സല്‍മാന്‍ ഖാന്‍!

വധ ഭീഷണി വന്നതിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങി നടന്‍ സല്‍മാന്‍ ഖാന്‍. അടുത്തിടെയാണ് ഇ മെയില്‍ വഴി സല്‍മാനെതിരെ വധഭീഷണി വന്നത്. തുടര്‍ന്ന് താരത്തിന്റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇല്ലാത്ത കാര്‍ ആണ് താരം ഇറക്കുമതി ചെയ്തിരിക്കുന്നത്.

ബുള്ളറ്റ് പ്രൂഫ് നിസാന്‍ പട്രോള്‍ ലക്ഷ്വറി എസ്‌യുവി സല്‍മാന്‍ സ്വന്തമാക്കി എന്നാണ് വിവരം. ഈ എസ്യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയില്‍ നടന്നിട്ടില്ല. യുഎഇ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കാറുകളിലൊന്നാണ് ഇത്.

യുഎഇയില്‍ ഇതിന്റെ വില 206,000 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. ഇന്ത്യന്‍ വിപണിയില്‍ എകദേശം 45.89 ലക്ഷം രൂപയാണ്. അതസേമയം, സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. രാജസ്ഥാന്‍ ജോധ്പൂരിലെ ധക്കാട് രാം ബിഷ്‌ണോയ് എന്ന 21കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

‘പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാലയുടെ ഗതി വരും’ എന്നായിരുന്നു ഭീഷണി. സല്‍മാന്‍ ഖാന്റെ ബാന്ദ്ര ആസ്ഥാനമായുള്ള വസതി പതിവായി സന്ദര്‍ശിക്കുകയും ഒരു ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയും ചെയ്യുന്ന പ്രശാന്ത് ഗുഞ്ചാല്‍ക്കറാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഭീഷണി മെയിലിനെ കുറിച്ച് പരാതി നല്‍കിയത്.

അതേസമയം, ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രമാണ് സല്‍മാന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 21ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതിന് ശേഷം ‘ടൈഗര്‍ 3’യും തിയേറ്ററുകളിലെത്തും. ദീപാവലി റിലീസായാണ് ടൈഗര്‍ 3 എത്തുക.

Latest Stories

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച 128 എംപിമാര്‍; പ്രതികൂലിച്ച് 95 പേര്‍; രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍; ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും